ജ​ന​വാ​സ​മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Thursday, August 22, 2024 1:01 AM IST
പാ​ല​ക്കാ​ട്: ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ജി​ല്ല​യി​ൽ വി​ല്ലേ​ജു​ക​ളെ അ​തീ​വ പ​രി​സ്ഥി​തി ലോ​ല മേ​ഖ​​ലയാ​യി പ്ര​ഖ്യാ​പി​ച്ചു ത​യാ​റാ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ൽ​നി​ന്നും ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും കൃ​ഷി​സ്ഥ​ല​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ നേ​തൃ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ സ​മു​ദാ​യ സം​ഘ​ട​ന​യാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ രൂ​പ​താ നേ​തൃ​സം​ഗ​മ​വും ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ൾ​ക്കു സ്വീ​ക​ര​ണ​വും മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബോ​ബി ബാ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് ക​വി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ആ​മു​ഖ സ​ന്ദേ​ശ​വും ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ സം​ഘ​ട​നാ സം​വി​ധാ​ന സ​ന്ദേ​ശ​വും ന​ൽ​കി.

സ​മു​ദാ​യം നേ​രി​ടു​ന്ന കാ​ലി​ക​മാ​യ വെ​ല്ലു​വി​ളി​ക​ളും നി​ല​പാ​ടു​ക​ളും സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​യി. ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ അ​ഡ്വ. ടോ​ണി പു​ഞ്ച​കു​ന്നേ​ൽ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബെ​ന്നി ആ​ന്‍റ​ണി, ട്രീ​സ ലി​സ് സെ​ബാ​സ്റ്റ്യ​ൻ, രാ​ജേ​ഷ് ജോ​ൺ, തോ​മ​സ് ആ​ന്‍റ​ണി, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി തെ​ങ്ങും​പ​ള്ളി, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജോ ജെ​യിം​സ് അ​റ​യ്ക്ക​ൽ, ട്ര​ഷ​റ​ർ ജോ​സ് മു​ക്ക​ട, ജോ​സ് വ​ട​ക്കേ​ക്ക​ര, കെ.​എ​ഫ്. ആ​ന്‍റ​ണി, എ​ലി​സ​ബ​ത്ത് മു​സോ​ളി​നി, രൂ​പ​ത പാ​സ്റ്റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ണ്ണി നെ​ടു​മ്പു​റം‌, രൂ​പ​താ സെ​ക്ര​ട്ട​റി​മാ​രാ​യ ദീ​പ ബൈ​ജു, ജി​നി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


താ​മ​ര​ശ്ശേ​രി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സ​ബി​ൻ തൂ​മു​ള്ളി​ൽ ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. രൂ​പ​ത​യി​ലെ 130 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. രൂ​പ​ത​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​ന​യു​ടെ വ​രും​നാ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു രൂ​പ​രേ​ഖ ത​യാ​റാ​ക്കി. 2025 ഏ​പ്രി​ൽ 26, 27ന് ​പാ​ല​ക്കാ​ട്ടു ന​ട​ക്കു​ന്ന ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നൂ​റ്റി​യേ​ഴാം ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ വി​ജ​യി​പ്പി​ക്കാ​ൻ പ്രാ​രം​ഭ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച​ചെ​യ്തു.