അട്ടപ്പാടി ചുരംറോഡിൽ മരംവീണ് ഗതാഗതതടസം
Wednesday, August 21, 2024 12:52 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്- അ​ട്ട​പ്പാ​ടി റോ​ഡി​ലെ ചു​രം​വ​ള​വി​ൽ മ​രം​വീ​ണു ഒ​ന്ന​ര മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. അ​ഞ്ചാം വ​ള​വി​ൽ നി​ന്നി​രു​ന്ന മ​രം ക​ട​പു​ഴ​കി റോ​ഡി​ലേ​ക്കു​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് വ​ട്ട​മ്പ​ല​ത്തു​നി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി മ​രം​മു​റി​ച്ചു​മാ​റ്റി​യാ​ണു പ​ത്തു​മ​ണി​യോ​ടെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ശ​ക്ത​മാ​യ മ​ഴ​യാ​ണ് മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​രം മ​റി​ഞ്ഞു​വീ​ണ​ത്. മ​ഴ​പെ​യ്താ​ൽ ചു​രം റോ​ഡി​ൽ മ​രം​വീ​ണു ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​വു​ന്ന​തു നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്.