ഇ​രു​മ്പ​ക​ച്ചോ​ല​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ; ച​പ്പാ​ത്ത് വെ​ള്ള​ത്തി​ന​ടി​യി​ൽ
Tuesday, August 20, 2024 12:07 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഇ​രു​മ്പ​ക​ച്ചോ​ല ച​പ്പാ​ത്ത് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.
സ​മീ​പ​ത്തെ റോ​ഡി​ലേ​ക്കും വെ​ള്ളം​ക​യ​റി.

വൈ​കു​ന്നേ​രം നാ​ലോ​ടെ ആ​രം​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ അ​ഞ്ചോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ലേ​ക്കു വെ​ള്ളം​ഒ​ഴു​കി വ​രു​ന്ന പ്ര​ധാ​ന കൈ​വ​ഴി​യാ​ണ് ഇ​രു​മ്പ​ക​ച്ചോ​ല​പ്പു​ഴ. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ലെ​യും ജ​ല​നി​ര​പ്പു​യ​ർ​ന്നി​ട്ടു​ണ്ട്.


കാ​ഞ്ഞി​ര​പ്പു​ഴ, തെ​ങ്ക​ര മേ​ഖ​ല​ക​ളി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണു ഇ​ന്ന​ലെ ചെ​യ്ത​ത്. പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ൽ മു​ങ്ങി.