പഴുവിൽ ഗുണ്ടാ ആക്രമണം: 11 പ്രതികൾ അറസ്റ്റിൽ
1481032
Friday, November 22, 2024 4:56 AM IST
അന്തിക്കാട്: പഴുവിലിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ പതിനൊന്നംഗ സംഘത്തെ തൃശൂർ റൂറൽ എസ്പി നവനീത് ശർമയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, അന്തിക്കാട് എസ്എച്ച്ഒ കെ. അജിത്തും സംഘവും അറസ്റ്റ് ചെയ്തു.
പഴുവിൽ ക്ഷേത്രത്തിലെ ഷഷ്ഠിയോടനുബന്ധിച്ച് ക്ഷേത്രക്കമ്മിറ്റിക്കാരുമായുണ്ടായ പ്രശ്നത്തിൽ പോലീസ് കേസെടുത്തിരുന്നു. ഇതിലെ പ്രതിയായ പ്രശാന്ത് ഒരാഴ്ചമുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ ക്ഷേത്രഭാരവാഹികളുടെ വീടിനുനേരേ ആക്രമണം നടത്തുകയും സിപിഐ പാർട്ടി ഓഫീ സ് തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
പഴുവിൽ സ്വദേശി ചെമ്മാനി ഉണ്ണിമോൻ എന്ന രഞ്ജിത്ത് (32), കോളുപുരയ്ക്കൽ ദിനേശ് (43), വലിയപറമ്പിൽ അമൽരാജ് (22), പൊറ്റേക്കാട്ട് മണികണ്ഠൻ (52), എടത്തിരുത്തി സ്വദേശി കൊണ്ട്രപ്പശേരി രോഹൻ (38), പുള്ള് സ്വദേശി ചെറുവള്ളിക്കാട്ടിൽ ശരത്ചന്ദ്രൻ (36), താന്ന്യം സ്വദേശികളായ എങ്ങണ്ടി പെടലി അനന്തു എന്ന അനന്തകൃഷ്ണൻ (22), ശ്രീക്കുട്ടൻ (21), കാട്ടൂർ സ്വദേശി തോട്ടപ്പിള്ളി അജീഷ് (32), കയ്പമംഗലം സ്വദേശികളായ പൂത്തൂർ വീട്ടിൽ സൂരജ് (30), പഴുപ്പറമ്പിൽ അർജുൻ തമ്പി (28) എന്നിവരാണ് അറസ്റ്റിലായത്.
ഡാൻസാഫ് എസ്ഐ പി. ജയകൃഷ്ണൻ, എം. അരുൺകുമാർ, കെ.ജെ. ജോസി, എഎസ്ഐ സൂരജ് വി. ദേവ്, സീനിയർ സിപിഒമാരായ ഇ.എസ്. ജീവൻ, സി.ജി. ധനേഷ്, സോണി സേവ്യർ, സിപിഒമരായ കെ.എസ്. ഉമേഷ്, സുർജിത്ത് സാഗർ, വി.എസ്. അനൂപ്, കെ.വി. ഫെബിൻ, എം.എം. മഹേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.