മലയോര ഹൈവേ ഉദ്ഘാടനത്തിന്റെ ക്ഷണക്കത്തിൽ സനീഷ്കുമാർ ജോസഫ് എംഎൽഎയ്ക്കു പകരം ബി.ഡി. ദേവസിയുടെ ഫോട്ടോ
1480617
Wednesday, November 20, 2024 7:11 AM IST
ചാലക്കുടി: ചാലക്കുടിയിലെ എംഎൽഎ മാറിയത് സർക്കാർ അറിഞ്ഞില്ല. വെള്ളിക്കുളങ്ങര വെറ്റിലപ്പാറ മലയോര ഹൈവേ നിർമാണ ഉദ്ഘാടനത്തിന്റെ ക്ഷണക്കത്തിൽ മുൻ എംഎൽഎ ബി.ഡി. ദേവസിയുടെ ഫോട്ടോയാണ്. സനീഷ്കുമാർ ജോസഫ് എംഎൽഎയായ വിവരം പൊതുമരാമത്തുവകുപ്പ് അറിഞ്ഞിട്ടില്ല.
ഡിസംബർ ഏഴിന് നടത്തുന്ന ഉദ്ഘാടചടങ്ങിന്റെ ക്ഷണക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഫോട്ടോയുടെ ഒപ്പമാണ് മുൻ എംഎൽഎ ബി.ഡി. ദേവസിയുടെ ഫോട്ടോ ചേർത്തത്.
സനീഷ്കുമാർ ജോസഫ് എംഎൽഎയായത് സർക്കാർ അറിയാതെയാണോ അതോ സങ്കുചിതമായ രാഷ്ട്രീയതാല്പര്യമോ എന്നാണ് സംശയം. ക്ഷണക്കത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കയാണ് ഇപ്പോൾ.