മിന്നൽപരിശോധന ; പഴകിയ ഭക്ഷണം പിടികൂടി
1480925
Thursday, November 21, 2024 8:26 AM IST
തൃശൂർ: ആരോഗ്യവിഭാഗത്തിന്റെ മിന്നൽപരിശോധനയിൽ കോർപറേഷൻ പരിധിയിലെ അഞ്ചു ഹോട്ടലുകളിൽനിന്നും പഴകിയ ഭക്ഷണം പിടികൂടി. 21 ഹോട്ടലുകൾക്കു നോട്ടീസ് നൽകി. പരിശോധന ശക്തമാക്കുമെന്നും മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും മേയർ എം.കെ. വർഗീസ് അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ നടത്തിയ പരിശോധനയിലാണ് പ്രമുഖ ഹോട്ടലുകൾ ഉൾപ്പെടെയുള്ളവയിൽനിന്നും പഴകിയ ഭക്ഷണം പിടികൂടിയത്. ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കും.