എംഎൽഎയുടെ "ചിറക്' പദ്ധതി: സ്കോളർഷിപ്പുകൾ നൽകി
1480382
Tuesday, November 19, 2024 7:59 AM IST
മലക്കപ്പാറ: ടാറ്റ ടി എസ്റ്റേറ്റിലെ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള തോട്ടം തൊഴിലാളികളുടെ മക്കളായ വിദ്യാർഥികൾക്കായി 6,40,000 രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു. ഉന്നതവിദ്യാഭ്യാസം കൈവരിച്ചുകൊണ്ടിരിക്കുന്ന 40 വിദ്യാർഥികൾക്ക് 16,000 രൂപ വീതമാണ് പദ്ധതിയുടെ ഭാഗമായി ലഭിച്ചത്.
സനീഷ്കുമാർജോസ ഫ് എം എൽഎ നടപ്പിലാക്കിവരുന്ന "ചിറക് 'പദ്ധതിയുമായി സഹക രിച്ച് സന്നദ്ധസംഘടനയായ കെയർ ആൻഡ് ഷെയറും ക്ലാരീഷ്യൻ സന്യാസസഭയും ചേർന്ന് ഒരുക്കിയ സ്കോളർഷിപ്പിന്റെ വിതരണോദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു.
കഴിഞ്ഞവർഷം മലക്കപ്പാറയിലെ ഉന്നതവിദ്യാഭ്യാസം നടത്തി വരുന്ന വിദ്യാർഥികൾക്കായി 8,00,000 രൂപയുടെ സ്കോളർഷിപ്പിന്റെ തുടർച്ചയായാണ് ഈ വർഷവും സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം ഷാന്റി ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ മുത്തു, കെ. എം. ജയചന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബേബി കെ. തോമസ്, ജോർജ് വെണ്ണാട്ടുപറമ്പിൽ, മുരളി ചക്കുന്തറ തുടങ്ങിയവർ പ്രസംഗിച്ചു.