സ്ത്രീത്വത്തിന്റെ അന്തസ് ഉയർത്താൻ ഉന്നതവിദ്യാഭ്യാസം അനിവാര്യം: പി. സതീദേവി
1480937
Thursday, November 21, 2024 8:26 AM IST
കൊടകര: സ്ത്രീത്വത്തിന്റെ അന്തസ് ഉയർത്താൻ ഉന്നതവിദ്യാഭ്യാസവും അതിലൂടെ നേടിയെടുക്കുന്ന തൊഴിലും പ്രധാനപ്പെട്ടതാണെന്ന് കേരള വനിതാകമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു.
കൊടകര സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെയും ഈക്വൽ ഓപ്പർച്യൂണിറ്റി സെല്ലിന്റയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. എംബിഎ പഠനത്തിന് കൂടുതൽ പെൺകുട്ടികൾചേരുന്ന പ്രവണത സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള അവരുടെ അധ്വാനത്തെയും സമത്വപൂർണമായ സമൂഹനിർമിതിയിലുള്ള താല്പര്യത്തെയുമാണ് കാണിക്കുന്നതെന്ന് പി. സതീദേവി കൂട്ടിച്ചേര്‍ത്തു.
ഇൻസ്റ്റിറ്റ്യൂട്ട് എക്സി. ഡയറക്ടർ റവ.ഡോ. ജിനോ ജോണി മാളക്കാരൻ, ഡയറക്ടർ ഡോ. ധന്യ അലക്സ്, ഫാക്കൽറ്റി കോ-ഓർഡിനേറ്റർ പ്രഫ. ദീപ്തി കുമാർ, സ്റ്റുഡൻസ് കോ-ഓർഡിനേറ്റർ കെയ്റിൻ ജോഷി എന്നിവർ പ്രസംഗിച്ചു.