ചാ​ല​ക്കു​ടി: റേ​ഷ​ൻ വ്യാ​പാ​രി സം​യു​ക്ത സ​മ​രസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സ​ബ് ട്ര​ഷ​റി​ക്കു മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി.

റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ ര​ണ്ടു മാ​സ​മാ​യി മു​ട​ങ്ങിക്കി​ട​ക്കു​ന്ന ക​മ്മീ​ഷ​ൻ ന​ൽ​കു​ക, വേ​ത​നം വ​ർ​ധി​പ്പി​ക്കു​ക, റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ കൃ​ത്യസ​മ​യ​ത്തു ക​ട​ക​ളി​ൽ എ​ത്തി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് ന​ട​ത്തി​യ ധ​ർ​ണ റേ​ഷ​ൻ ഡീ​ലേ​ഴ്‌​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്്‌ പി.ഡി. പോ​ൾ ഉ​ദ്ഘാ​ട​നം ചെയ്തു.

സ​മ​രസ​മി​തി ചെ​യ​ർ​മാ​ൻ ഡേ​വി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്്‌ വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.​ ക​ൺ​വീ​ന​ർ കെ. കെ. പ​ങ്ക​ജാ​ക്ഷ​ൻ, കെ.എ. വേ​ണു, എം.കെ. സു​നി​ൽ, ജോ​ബി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ടു​ങ്ങ​ല്ലൂ​ർ: റേ​ഷ​ൻ ഡീ​ലേ​ഴ്‌​സ് സം​യു​ക്ത​ കോ​-ഒാർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റിയു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ന്ന ധ​ർ​ണ കെ​എ​സ് എ​സ്ആ​ർ​ഡി​എ താ​ലൂ​ക്ക് പ്ര​സി​ഡന്‍റ് സി.​സി. വി​പി​ൻച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ-​ഒാ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ജെ. ജോ​ൺ​സ​ൺ അ​ധ്യ​ക്ഷത വ​ഹി​ച്ചു. റേ​ഷ​ൻ ഡീ​ലേ​ഴ്‌​സ് ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​കെ.സ​ജീ​വ​ൻ, ആ​ന്‍റ​ണി, കെ.​ജെ. ആ​ൻ​ഡ്രൂ​സ് എ​ന്നി​വർ പ്ര​സം​ഗി​ച്ചു. എ​കെ​ആ​ർ​ആ​ർ​ഡി​എ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. വി​ജു​കു​മാ​ർ സ്വാ​ഗ​ത​വും സി.​എ. ആ​ന്‍റ​ണി ന​ന്ദി​യും പ​റ​ഞ്ഞു.