എളവള്ളിയിൽ ഏഴു തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റു
1480616
Wednesday, November 20, 2024 7:11 AM IST
ചിറ്റാട്ടുകര: എളവള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ഏഴ് തൊഴിലുറപ്പുതൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റു. സാരമായി പരിക്കേറ്റ ചിറ്റാടെ രാമചന്ദ്രൻ മകൾ തങ്കമണി (53), ഓവാട്ട് പ്രേമൻ ഭാര്യ തങ്കമണി (60) എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചേന്ദങ്കര ഉണ്ണികൃഷ്ണൻ ഭാര്യ ശർമിളയെ (46) ഒളരി മദർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റ മറ്റു നാലുപേർക്ക് എളവള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രാഥമികചികിത്സ നൽകി. ബ്രഹ്മകുളം ചിറയത്ത് ജോസ്ഫീനയുടെ പറമ്പിൽ കൃഷിപ്പണി ചെയ്യുമ്പോഴാണ് കുത്തേറ്റത്.
എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ്, തൊഴിലുറപ്പ് അക്രഡിറ്റഡ് എൻജിനീയർ ദീജ ദേവദാസ്, ജനപ്രതിനിധികളായ ടി.സി. മോഹനൻ, ശ്രീബിത ഷാജി എന്നിവരുടെ നേതൃത്വത്തിൽ കടന്നൽക്കുുത്തേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചുനൽകി.