അമലയിൽ നാഷണൽ അനാട്ടമി വർക്ക്ഷോപ്പ്
1480618
Wednesday, November 20, 2024 7:11 AM IST
തൃശൂർ: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ അനാട്ടമി വിഭാഗം നടത്തിയ നാഷണൽ വർക്ക്ഷോപ്പിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ നിർവഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ സിഎംഐ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, മുൻ പ്രിൻസിപ്പൽ ഡോ. എൽ.വി. സ്വർണം, അനാട്ടമി മേധാവി ഡോ. ലോല ദാസ്, അനാട്ടമി വിഭാഗം പ്രഫസർ ഡോ. എസ്. മോനിക്ക ഡയാന എന്നിവർ പ്രസംഗിച്ചു.
കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സർക്കാർ-പ്രൈവറ്റ് മെഡിക്കൽ കോളജുകളിലെ മെഡിക്കൽ അധ്യാപകരും ബിരുദാനന്തരബിരുദ വിദ്യാർഥികളും പങ്കെടുത്തു. ഇ-പോസ്റ്റർ പ്രദർശനം, ബോഡി ആർട്ട് മത്സരം എന്നിവയും നടത്തി.