ദേവാലയങ്ങളിൽ തിരുനാളാഘോഷം
1480934
Thursday, November 21, 2024 8:26 AM IST
ഇരിങ്ങാലക്കുട ക്രൈസ്റ്റ്
ആശ്രമദേവാലയത്തില്
ക്രിസ്തുരാജന്റെ തിരുനാളിന് കൊടിയേറി. തൃശൂര്‍ ദേവമാത പ്രൊവിന്‍ഷ്യാള്‍ റവ.ഡോ. ജോസ് നന്തിക്കര സിഎംഐ കൊടിയേറ്റം നിര്‍വഹിച്ചു. നാളെ വൈകീട്ട് ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനയ്ക്കും ഫാ. ജോര്‍ജ് വേഴപറമ്പില്‍ മുഖ്യകാര്‍മികത്വംവഹിക്കും. തുടര്‍ന്ന് ക്രൈസ്റ്റ് ആശ്രമം പ്രിയോര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ദീപാലങ്കാര സ്വിച്ച്ഓണ്‍ നിര്‍വഹിക്കും. 23ന് രാവിലെ 6.30ന് ദിവ്യബലിക്ക് ഫാ. റോബി വളപ്പില മുഖ്യകാര്‍മികത്വംവഹിക്കും. തുടര്‍ന്ന് ക്രിസ്തുരാജന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കല്‍.
വൈകീട്ട് 5.30ന് ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ ഭക്തസംഘടനകളുടെ വാര്‍ഷികവും ബൈബിള്‍ കലോത്സവവും സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനംചെയ്യും. ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ അധ്യക്ഷതവഹിക്കും. തുടര്‍ന്ന് വിശുദ്ധ ചാവറയച്ചന് രചിച്ച അനസ്ത്യാസയുടെ രക്തസാക്ഷ്യം എന്ന ഖണ്ഡകാവ്യത്തിന്റെ നാടകാവിഷ്കാരം അരങ്ങേറും. തിരുനാള്‍ദിനമായ 24ന് രാവിലെ 9.30ന് പ്രസുദേന്തിവാഴ്ച. 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് കുരിയനാട് ചാവറ ഹില്‍സ് സിഎംഐ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മിനേഷ് പുത്തന്‍പുരയില്‍ സിഎംഐ മുഖ്യകാര്‍മികത്വംവഹിക്കും.
കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ചര്‍ച്ച് വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട് വചനസന്ദേശം നല്‍കും. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് കോട്ടയ്ക്കല്‍ സെന്റ് തെരേസസ് ആശ്രമം പ്രിയോര്‍ ഫാ. ബിജു പുതുശേരി സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. ദിവ്യബലിക്കുശേഷം പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫാ. ജോയ് പീണിക്കപ്പമ്പില് സിഎംഐ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആളൂർ പ്രസാദവരനാഥ
ദേവാലയത്തിൽ
ഇടവക മധ്യസ്ഥയുടേയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ നാളെ മുതൽ 25 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകുന്നേരം ആറിന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, മരിയൻ വഴി, ദീപാലങ്കാരം സ്വിച്ച്ഓൺ തുടർന്ന് യുവജനകൂട്ടായ്മയുടെ നേതൃത്വത്തിലുള്ള കലാസന്ധ്യ എന്നിവയുണ്ടാകും. 23ന് രാവിലെ 6.45ന് കുർബാന, തുടർന്ന് കുടുംബ യൂണിറ്റുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് എന്നിവ നടക്കും.
തിരുനാൾദിനമായ 24ന് രാവിലെ ഏഴിന് കുർബാന, പത്തിന് ഫാ. വിനിൽ കുരിശുതറയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, ഫാ. വിൻസന്റ് ആലപ്പാട്ടിന്റെ സന്ദേശം, ഉച്ചകഴിഞ്ഞ് മൂന്നിന് കുർബാന തുടർന്ന് പ്രദക്ഷിണം. രാത്രി ഏഴിന് യുവജനങ്ങളുടെ നേതൃത്വത്തിൽ മെഗാഷോ എന്നിവയുണ്ടാകും. പത്രസമ്മേളനത്തിൽ വികാരി ഫാ. ടിന്റോ കൊടിയൻ, ജനറൽ കൺവീനർ സെബിൻ കൈതാരൻ, ട്രസ്റ്റിമാരായ ജോസ് മാളിയേക്കൽ, ബിജോഷ് മേക്കാട്ടുപറമ്പിൽ, ജോയ് വടക്കേപീടിക എന്നിവർ പങ്കെടുത്തു.