ഉപജില്ലാ കലോത്സവങ്ങൾക്കു തുടക്കം
1480630
Wednesday, November 20, 2024 7:11 AM IST
കുന്നംകുളം ഉപജില്ല
കുന്നംകുളം: ഉപജില്ലാ കലോത്സവം പ്രധാന വേദിയായ ഗവ. ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ചു. എ.സി. മൊയ്തീൻ എംഎൽഎ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
കുന്നംകുളം ടൗൺ ഹാൾ ഉൾപ്പെടെ അഞ്ച് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരാർഥികൾക്കുള്ള ഭക്ഷണം ഒരുക്കിയിരിക്കുന്നത് ടൗൺഹാളിൽ ആണ്. സിഎംഎസ്, എൽപി സ്കൂൾ, സ്നേഹാലയം ഡെഫ് സ്കൂൾ എന്നിവയാണ് മറ്റു വേദികൾ. കലോത്സവം 21ന് സമാപിക്കും.
ചാവക്കാട് ഉപജില്ല
ഗുരുവായൂർ: ചാവക്കാട് ഉപജില്ല കലോത്സവം ശ്രീകൃഷ്ണ സ്കൂൾ മൈതാനത്തെ പ്രധാന വേദിയിൽ എൻ.കെ.അക്ബർ എം എൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷനായി.തൃശൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റഹീം വീട്ടിപറമ്പിൽ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ജാസ്മിൻ ഷഹീർ, ടി.വി. സുരേന്ദ്രൻ, സ്വാലിഹ ഷൗക്കത്ത്, വിജിത സന്തോഷ്, എഇഒ പി.എം. ജയശീ, കൗൺസിലർമാരായ എ. സായിനാഥൻ, എ.എം.ഷെഫീർ, കെ.പി. ഉദയൻ, പ്രിൻസിപ്പൽ ടി.എം. ലത പ്രധാനാധ്യാപിക ജൂലിയറ്റ് അപ്പുകുട്ടൻ എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പടിഞ്ഞാറെ നടയിൽ നിന്ന് ഘോഷയാത്രയും ഉണ്ടായി. ഉപജില്ലയിലെ നൂറിൽപരം സ്കൂളുകളിൽ നിന്ന് 6500 ഓളം വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.കലോത്സവം നാളെ സമാപിക്കും.
തൃശൂർ വെസ്റ്റ് ഉപജില്ല
അന്തിക്കാട്: തൃശൂർ വെസ്റ്റ് ഉപജില്ല സ്കൂൾ കലോത്സവം തുടങ്ങി.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ജെ. ബിജു പതാക ഉയർത്തിയതോടെയാണ് പരിപാടികൾ ആരംഭിച്ചത്. അന്തിക്കാട് ആൽ സെന്ററിൽ നിന്നാരംഭിച്ച പ്രൗഢഗംഭീരമായ ഘോഷയാത്രയില് വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി.
മന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്തു. സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷനായി. സത്യൻ അന്തിക്കാട്, അഡ്വ.എ.യു. രഘുരാമ പണിക്കർ എന്നിവർ മുഖ്യാതിഥികളായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീനന്ദൻ, ജില്ലാപഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത് എന്നിവർ സംസാരിച്ചു.
അന്തിക്കാട് ഹൈസ്കൂൾ, കെജിഎംഎൽപി സ്കൂൾ, പുത്തൻപീടിക ഗവ. എൽപി സ്കൂൾ, സെന്റ് ആന്റണീസ് സ്കൂൾ, യുഎ ഇ ഹാൾ, വൈഭ് അക്കാദമി എന്നിവിടങ്ങളിലായി 18 വേദികളിലാണ് മത്സരം നടക്കുന്നത്. ഉപജില്ലയിലെ 116 സ്കൂളുകളി നിന്നായി ആറായിരത്തോളം കുട്ടികൾ പങ്കെടുക്കും.