വര്‍ണവിസ്മയംതീര്‍ത്ത് ഞെള്ളൂര്‍ പൂയം
1481026
Friday, November 22, 2024 4:56 AM IST
കല്ലൂര്‍: പ്രസിദ്ധമായ ഞെള്ളൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയം വര്‍ണാഭമായി. രാവിലെ ക്ഷേത്രചടങ്ങുകള്‍ക്കുശേഷം കുനിശേരി അനിയന്മാരാരുടെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ശീവേലി എഴുന്നള്ളിപ്പു നടന്നു. തുടര്‍ന്ന് 22 ദേശങ്ങളില്‍നിന്നു വര്‍ണക്കാവടികള്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു.
ഉച്ചതിരിഞ്ഞ് കേളത്ത് സുന്ദരന്‍മാരാരുടെ പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ കാഴ്ചശീവേലി നടന്നു. എഴുന്നള്ളിപ്പില്‍ മൂന്നു ഗജവീരന്മാര് അണിനിരന്നു. വൈകീട്ട് നാദസ്വര കച്ചേരി, ദീപാരാധന എന്നിവ നടന്നു. ക്ഷേത്രം തന്ത്രി പടിഞ്ഞാറേടത്ത് വിഷ്ണു ഭട്ടതിരിപ്പാട്, മേല്‍ശാന്തി ശശിധരന് എന്നിവര്‍ ചടങ്ങുകള്‍ക്കു കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ വിമല്‍ കൊരട്ടിക്കാടന്, സ്വാതികുമാര്‍ ചാത്തപ്പായി, അനൂപ് മണപ്പെട്ടി, സുനില്‍ അക്കരക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.