അമല ശ്രവണസൗഹൃദം മെഡിക്കൽ ക്യാമ്പ്
1480929
Thursday, November 21, 2024 8:26 AM IST
തൃശൂർ: മുതിർന്ന പൗരന്മാരിലെ കേൾവിക്കുറവിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ അമല മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ, ഇഎൻടി വിഭാഗങ്ങൾ സംയുക്തമായി അമല ചെറുപുഷ്പം ആർഎച്ച്ടിസിയിൽ ശ്രവണസൗഹൃദം മെഡിക്കൽ ക്യാമ്പ് നടത്തി.
വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്. ഷോബി ഉദ്ഘാടനം ചെയ്തു. അമല മെഡിക്കൽ കോളജ് ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സി.ആർ. സാജു, പഞ്ചായത്തംഗം ജോയ്, ഇഎൻടി പ്രഫസർ ഡോ. അർജുൻ ജി. മേനോൻ, സീനിയർ റസിഡന്റ് ഡോ. ടി. നിഷ എന്നിവർ പ്രസംഗിച്ചു.