ഓട്ടോറിക്ഷയ്ക്കു പിന്നിൽ കാർ ഇടിച്ചു
1480924
Thursday, November 21, 2024 8:26 AM IST
കണ്ണാറ: നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കു പിന്നിൽ കാർ ഇടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്കു കണ്ണാറ കയറ്റത്താണ് അപകടം ഉണ്ടായത്. ഭക്ഷണം കഴിക്കാൻ വീട്ടിൽ എത്തിയതായിരുന്നു ഓട്ടോ ഉടമയായ ജിജി തോമസ്. ഈ സമയത്താണ് വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കു പിന്നിൽ കണ്ണാറ ഭാഗത്തുനിന്നു വന്ന കാർ ഇടിച്ചുകയറിയത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇരുവാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.