വിദ്യാർഥികളിൽ മാനസികാരോഗ്യവും ആത്മവിശ്വാസവും വളർത്താൻ "സാത്'
1480619
Wednesday, November 20, 2024 7:11 AM IST
ആളൂർ: സ്കൂൾവിദ്യാർഥികളിൽ മികച്ച മാനസികാരോഗ്യവും ആത്മവിശ്വാസവും വളർത്തിയെടുക്കാൻ സാത് ക്ലബ് ഒരുങ്ങി. പുതുക്കാട് പ്രജ്യോതി നികേതൻ കോളജ് മനഃശാസ്ത്രവിഭാഗത്തിന്റെ കീഴിലാണ് സാത് എന്ന പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ആളൂർ എസ്എൻവിവി ഹയർ സെക്കൻഡറി സ്കൂളിൽ ഔദ്യോഗികപരിപാടികൾക്കു തുടക്കമായി. പ്രജ്യോതി നികേതൻ കോളജ് മനഃശാസ്ത്രവിഭാഗം അധ്യാപിക ഡോ. മിലു മരിയ ആന്റോ, സ്കൂൾ പ്രിൻസിപ്പൽ ഇ.എസ്. സുമ, മറ്റ് അധ്യാപകർ, പ്രജ്യോതി നികേതൻ കോളജിലെ മനഃശാസ്ത്രവിഭാഗം പിജി വിദ്യാർഥികൾ എന്നിവർ സന്നിഹിതരായി. തുടർന്നുനടന്ന പരിശീലനപരിപാടികൾക്കു പിജി വിദ്യാർഥികളായ ക്രിസ്റ്റി മരിയ തോംസൺ, ഏഗിൻ ടോം, കെ.പി. അപർണ എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ മറ്റു സ്കൂളുകളിലേക്കും സാത് ക്ലബിന്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.