ശ്രീ​നാ​രാ​യ​ണ​പു​രം: പി. ​വെ​മ്പ​ല്ലൂ​ർ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ നി​ക​ത്തു​ന്ന​തി​നെ​തി​രെ പെ​രും​തോ​ട് സം​ര​ക്ഷ​ണസ​മി​തി രം​ഗ​ത്ത്. വ്യാ​പ​ക​മാ​യ നി​ക​ത്ത​ൽമൂ​ലം പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ ജ​ല​സ്രോ​ത​സുക​ളും ദി​നംപ്ര​തി കൂ​ടു​ത​ൽ കൂ​ടു​ത​ൽ മ​ലി​ന​മാ​കു​ക​യും വേ​ന​ലി​ൽ ക​ടു​ത്ത ജ​ല​ക്ഷാ​മം നേ​രി​ടു​ക​യും ചെ​യ്യും. ഈ ​പ്ര​ദേ​ശം മ​ഴ​ക്കാ​ല​ത്ത് രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് ദു​രി​ത​വും നേ​രി​ടു​ന്നു​ണ്ട്. ഇ​ത്ര​യ​ധി​കം പ​രി​സ്ഥി​തി ദു​ർ​ബ​ല​മാ​യ ഇ​വി​ടം സാ​ധാ​ര​ണ​ക്കാ​ര​ന് ജീ​വി​ക്കാ​ൻ പ​റ്റാ​ത്തവി​ധം ന​ശി​പ്പി​ക്കു​ന്ന നി​ക​ത്ത​ൽ മാ​ഫി​യ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ച്ചാ​ലി പെ​രുംതോ​ട് സം​ര​ക്ഷ​ണസ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

സ​മി​തി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ക​ള​ക്ട​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​ന്ന​താ​ധി​കാ​രി​ക​ൾ​ക്കു പ​രാ​തി ന​ൽ​കാ​ൻ തി​രു​മാ​ന​മെ​ടു​ത്തു ക​ഴി​ഞ്ഞു.

എ​ങ്കി​ലും വെ​മ്പ​ല്ലൂ​ർ പ്ര​ദേ​ശ​ത്തുനി​ന്ന് പ്രാ​ദേ​ശി​ക​മാ​യി യാ​തൊ​രു പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന​തി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യും പെ​രും​തോ​ട് സം​ര​ക്ഷ​ണ സ​മി​തി പ്ര​ക​ടി​പ്പി​ച്ചു.