ഉപജില്ലാ സ്കൂള്‍ കലോത്സവം
1481025
Friday, November 22, 2024 4:56 AM IST
കുന്നംകുളം ഉപജില്ല
കുന്നംകുളം: കിരീടം നിലനിർത്തി കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂൾ. കഴിഞ്ഞ 30 വർഷത്തോളമായി ഉപജില്ല കലാകിരീടം തുടർച്ചയായി ചൂടുന്നത് ബഥനി ഇംഗ്ലീഷ് സ്കൂൾ തന്നെയാണ്. 537 പോയിന്റുകൾനേടിയാണ് ബഥനി സ്കൂൾ ഒന്നാംസ്ഥാനം നിലനിർത്തിയത്. പന്നിത്തടം കോൺകോഡ് ഇംഗ്ലീഷ് സ്കൂളിനാണ് രണ്ടാം സ്ഥാനം. 389 പോയിന്റാണ് കോൺകോഡ് സ്കൂള്‍ നേടിയത്.
289 പോയിന്റ് നേടി വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെൻസറിൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥാനത്തെത്തി. എൽപി വിഭാഗത്തിൽ 61 പോയിന്റ് നേടി മറ്റം സെൻമേരിസ് സിഎൽപി സ്കൂൾ ഒന്നാമതെത്തി. 60 പോയിന്റുമായി എരുമപ്പെട്ടി ഗവ.എൽപി സ്കൂളാണ് രണ്ടാംസ്ഥാനത്ത്. യുപി വിഭാഗത്തിൽ 73 പോയിന്റ് നേടി ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ്സ്കൂൾ ആധിപത്യം നിലനിർത്തി .
71 പോയിന്റ് നേടി പന്നിത്തടം കോൺകോഡ് ഇംഗ്ലീഷ് സ്കൂൾ രണ്ടാമതെത്തി. 70 പോയിന്റുമായി കരിക്കാട് അൽ അമീൻ ഇംഗ്ലീഷ് സ്കൂൾ മൂന്നാംസ്ഥാനം കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ 167 പോയിന്റുമായി ബഥനി ഇംഗ്ലീഷ് സ്കൂൾ ഒന്നാമതായി. 151 പോയിന്റുമായി ചൂണ്ടൽ ലേഡി ഉമ്മാക്കുലേറ്റ് ജിഎച്ച്എസ് രണ്ടാംസ്ഥാനവും 143 പോയിന്റുമായി ചിറളയം ബഥനി കോൺവന്റ് ഗേൾസ് ഹൈസ്കൂളാണ് മൂന്നാംസ്ഥാനത്ത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 224 പോയിന്റുമായി കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് ഒന്നാംസ്ഥാനത്തെത്തി.
199 പോയിന്റ് നേടി ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂളാണ് രണ്ടാംസ്ഥാനത്ത്. 144 പോയിന്റ് നേടി കേച്ചേരി അൽ അമീൻ സ്കൂൾ മൂന്നാംസ്ഥാനക്കാരായി.
തൃശൂര്‍ വെസ്റ്റ് ഉപജില്ല
അന്തിക്കാട്: കലോത്സവ കിരീടം തുടർച്ചയായ പത്താംവർഷവും കണ്ടശ്ശാംകടവ് എസ്എച്ച് ഓഫ് മേരീസ് കോൺവന്റ്് ഗേൾസ് ഹൈസ്കൂളിന് സ്വന്തം. 246 പോയിന്റ്് നേടി ഹൈസ്കൂൾ വിഭാഗവും 80 പോയിന്റ് നേടി യുപി വിഭാഗവും ഒന്നാംസ്ഥാനം നേടി.
ചാവക്കാട് ഉപജില്ല
ഗുരുവായൂർ: മമ്മിയൂർ ലിറ്റിൽഫ്ലവർ സ്കൂൾ കിരീടംനേടി. 545 പോയിന്റ് നേടിയാണ് എൽഎഫ് ജേതാക്കളായത്. 453 പോയിന്റുകളോടെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്‍ഡറി സ്കൂൾ രണ്ടാംസ്ഥാനവും 424 പോയിന്റുകളോടെ തിരുവളയന്നൂർ ഹൈസ്കൂൾ മൂന്നാംസ്ഥാനവുംനേടി. സമാപനസമ്മേളനം എൻ.കെ. അക്ബര്‍ എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം. ഷഫീർ, എ.സായിനാഥൻ, ഷൈലജ സുധൻ, നഗരസഭ പ്രതിപക്ഷനേതാവ് കെ.പി. ഉദയൻ തുടങ്ങിയവർ പ്രസംഗിച്ചു. നാല് ദിവസങ്ങളിലായി ഉപജില്ലയിലെ 107 സ്കൂളുകളിൽ നിന്നുള്ള 6470 വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുത്തു.