അന്യംനിന്നുപോകുന്ന കലകളെ പുനരാവിഷ്കരിക്കാനുള്ള വേദിയാണ് സ്കൂള്‍ കലോത്സവം: ബെന്നി ബഹനാന് എംപി
1480624
Wednesday, November 20, 2024 7:11 AM IST
കൊടകര: അന്യംനിന്നുപോകുന്ന കലകളെ പുനരാവിഷ്കരിക്കാനുള്ള വേദികൂടിയാണ് സ്കൂള്‍ കലോത്സവങ്ങളെന്ന് ബെന്നി ബഹനാന് എംപി. കൊടകരയില്‍ ആരംഭിച്ച ചാലക്കുടി ഉപജില്ല സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനൊപ്പം അവരെ പരിശിലീപ്പിക്കുന്ന ഗുരുക്കന്മാര്ക്കും താളമേളങ്ങളൊരുക്കുന്ന മറ്റുകലാകാരന്മാര്ക്കും അവരുടെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരം കൂടി കലോത്സവം ഒരുക്കുന്നുണ്ട് - എംപി പറഞ്ഞു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് അധ്യക്ഷത വഹിച്ചു.
ചലച്ചിത്രനടി ശ്രീഷ്മ ചന്ദ്രന്, മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് എം.എസ്. ബീന, പരിയാരം പഞ്ചായത്ത് പ്രസിഡന്റ്് മായ ശിവദാസന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടെസി ഫ്രാന്‍സിസ്, വി.കെ. മുകുന്ദന്, ഗ്രാമപഞ്ചായത്തംഗം പ്രനില ഗിരീശന്, കൊടകര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം. സുധീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നേരത്തെ കലോത്സവത്തിനു തുടക്കംകുറിച്ച് എഇഒ പി.ബി. നിഷ പതാക ഉയര്‍ത്തി.
കൊടകരയിലെ ജിഎല്‍പി സ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവ. ബോയ്സ് ഹൈസ്കൂള്‍, ഡോണ്‍ബോസ്കോ ഹൈസ്കൂള്‍ സ്കൂള്‍ എന്നിവിടങ്ങളിലായുള്ള എട്ടുവേദികളിലായാണു കലോത്സവം അരങ്ങേ റുന്നത്. ഉപജില്ലയിലെ 85 വിദ്യാലയങ്ങളില്‍നിന്നുള്ള 1500 ഓളം പ്രതിഭകളാണു മലത്സരങ്ങളില് മാറ്റുരയ്ക്കുന്നത്.