സൗത്ത് ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഡയറി പ്രകാശനം
1481031
Friday, November 22, 2024 4:56 AM IST
തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ 2025 ഡയറി തൃശൂരിൽ പ്രകാശനം ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് ജോയിന്റ് ജനറൽ മാനേജർ വി.ആർ. രേഖ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സജോ ജോസ് തേറാട്ടിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എൻ. അൻസിൽ മുഖ്യപ്രഭാഷണം നടത്തി.
എസ്ഐബിഒഎ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ.ആർ. ജിജി, സ്റ്റേറ്റ് ബാങ്ക് അസോസിയേഷൻ സെപ്യൂട്ടി സെക്രട്ടറിരാധാകൃഷ്ണൻ, അസോസിയേഷൻ ഭാരവാഹികളായ കെ.എസ്. സുബ്രഹ്മണ്യൻ, അർണോൾഡ് സ്റ്റീഫൻ എന്നിവർ സംസാരിച്ചു.