ഇ​രി​ങ്ങാ​ല​ക്കു​ട: സ​ര്‍​ക്കാ​ര്‍ ധ​നസ​ഹാ​യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ശ​മ്പ​ള​വും പെ​ന്‍​ഷ​നും മ​റ്റു ചെല​വു​ക​ളും സ​ര്‍​ക്കാ​രി​ന്‍റെ ബാ​ധ്യ​ത​യ​ല്ലെ​ന്ന ധ​ന​കാ​ര്യവ​കു​പ്പി​ന്‍റെ നി​ല​പാ​ടി​ല്‍ ആ​ശ​ങ്ക​യോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട ഉ​ണ്ണാ​യി​വാ​ര്യ​ര്‍ സ്മാ​ര​ക ക​ലാ​നി​ല​യ​വും.

ക​ലാ​നി​ല​യം ഉ​ള്‍​പ്പ​ടെ, വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍​ക്കുകീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 200ഓ​ളം സ്ഥാ​പ​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. ചെല​വു​ക​ള്‍ സ്വ​ന്തം വ​രു​മാ​ന​ത്തി​ല്‍നി​ന്നും ക​ണ്ടെ​ത്ത​ണ​മെ​ന്ന നി​ല​പാ​ട് സാ​സ്‌​കാ​രി​ക വ​കു​പ്പി​നുകീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ലാ​നി​ല​യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​കും. സ​ര്‍​ക്കാ​രി​ല്‍നി​ന്നും ഗ്രാ​ൻഡാ​യി ഓ​രോ വ​ര്‍​ഷ​വും അ​നു​വ​ദി​ക്കു​ന്ന അ​മ്പ​തുല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് സ്ഥി​രം ജീ​വ​ന​ക്കാ​ര്‍ അ​ട​ക്കം 16 പേ​ര്‍​ക്കു​ള്ള ശ​മ്പ​ള​വും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ്റ്റൈപ്പ​ന്‍​ഡും ന​ല്‍​കുന്ന​ത്. ഇ​തുത​ന്നെ കൃ​ത്യ​സ​മ​യ​ത്ത് കി​ട്ടാ​റി​ല്ലെ​ന്ന് ക​ലാ​നി​ല​യം അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ എ​ഴുമാ​സ​ത്തെ ശ​മ്പ​ള​വും മ​റ്റും കു​ടി​ശി​ക​യാ​ണ്. ക​ഥ​ക​ളി ട്രൂ​പ്പി​ല്‍ നി​ന്നു​ള്ള വ​രു​മാ​നം മാ​ത്ര​മാ​ണ് ത​ന​തുവ​രു​മാ​ന​മാ​യി ക​ലാ​നി​ല​യ​ത്തി​നു​ള്ള​ത്. 2023-24 വ​ര്‍​ഷ​ത്തി​ല്‍ നൂ​റോ​ളം അ​ര​ങ്ങു​ക​ള്‍ കി​ട്ടി​യെ​ങ്കി​ലും എ​ല്ലാ വ​ര്‍​ഷ​വും പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്.

1965 - ല്‍ ​നി​ര്‍​മി​ച്ച ഹാ​ള്‍ ദ​യ​നീ​യ അ​വ​സ്ഥ​യി​ലാ​യ​തോ​ടെ ക​ല്യാ​ണം, യോ​ഗ​ങ്ങ​ള്‍, ക​ഥ​കളി അ​വ​ത​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്നു​ള്ള വാ​ട​ക​യും ഇ​ല്ലാ​തെ​യാ​യി.

ക​ഥ​ക​ളി അ​വ​ത​ര​ണ​ങ്ങ​ള്‍​ക്ക് മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളെ​യും അ​ണ്‍ എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യു​മാ​ണ് സം​ഘ​ട​ന​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​രി​ല്‍ നി​ന്നു​ള്ള ധ​ന​സ​ഹാ​യം നി​ല​ച്ചാ​ല്‍ ആ​ട്ട​ക്ക​ഥ കൊ​ണ്ട് സാ​ഹി​ത്യച​ക്ര​വാ​ളം പി​ടി​ച്ച​ട​ക്കി​യ ഉ​ണ്ണാ​യി​വാ​ര്യ​രു​ടെ പേ​രി​ലു​ള്ള സ്ഥാ​പ​നം അ​ട​ച്ച് പൂ​ട്ടേ​ണ്ടിവ​രു​മെ​ന്ന് ക​ലാ​നി​ല​യം അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ലു​ള്ള ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സാം​സ്‌​കാ​രി​ക വ​കു​പ്പി​നെ സ​മീ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണു ക​ലാ​നി​ല​യം ഭ​ര​ണ​സ​മി​തി.