സൗജന്യ ചികിത്സാനിര്‍ണയ ക്യാമ്പ് നടത്തി
1480384
Tuesday, November 19, 2024 7:59 AM IST
ഇരിങ്ങാലക്കുട: സെന്റ്് വിന്‍സെന്റ്് ഡിആര്‍സി ഹോസ്പിറ്റലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റും സംയുക്തമായി സൗജന്യ ചികിത്സാ നിര്‍ണയ ക്യാമ്പ് നടത്തി. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് ഫെനി എബിന് വെള്ളാനിക്കാരന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത മതബോധന ഡയറക്ടറും ഹോസ്പിറ്റല്‍ ചാപ്ലിനുമായ ഫാ. റിജോയ് പഴയാറ്റില്‍ അധ്യക്ഷത വഹിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ്് ഷാജു പാറേക്കാടന്‍, ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍, ട്രഷറര്‍ വി.കെ. അനില്‍കുമാര്‍, വൈസ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഡോ. ബെന്‍സി മാത്യു, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ സുമ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ബോധവത്കരണ സെമിനാറിന് ഡോ. ജോം ജെക്കബ്, ഡോ. സി. ജിക്സി, ഡോ. എസ്. ആബിദ് എന്നിവര്‍ നേതൃത്വം നല്കി.