കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് ക​ർ​മ​സേ​നപ​ദ്ധ​തി ആ​രം​ഭി​ച്ചു
Thursday, August 1, 2024 12:00 AM IST
മു​ട്ടം: കാ​ക്കൊ​ന്പ് ആ​ർ​പി​എ​സി​നു കീ​ഴി​ൽ കേ​ര​ള റ​ബ​ർ ലി​മി​റ്റ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ആ​ർ​ജി ഇ​വ​ന്‍റ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് ഒ​രു ക​ർ​മ​സേ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും പ​രി​ശീ​ല​നം നേ​ടി​യ വി​ദ​ഗ്ധ ടാ​പ്പ​ർ​മാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.​ കേ​ര​ള റ​ബ​ർ ലി​മി​റ്റ​ഡ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ല തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ആ​ർ​എ​ൽ പ്ര​തി​നി​ധി ഡോ. ​ബി. രാ​ജീ​വ​ൻ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ടാ​പ്പ​ർ​മാ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും കി​റ്റും യൂ​ണി​ഫോ​മും വി​ത​ര​ണം ചെ​യ്തു. ക​യ്യൂ​ർ പ​ള്ളി വി​കാ​രി ഫാ. ​ജീ​വ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ, ടോം ​ജോ​സ​ഫ്, റ​ബ​ർ ബോ​ർ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ വി.​ജി.​ സ​ന്തോ​ഷ്, ഗ്രാ​മീ​ണ്‍ ബാ​ങ്ക് മാ​നേ​ജ​ർ ടി.​ഇ.​ അ​നൂ​പ്, ടോം ​സി.​ ജോ​സ​ഫ്, ബ്ല​സ​ന്‍റ് ജോ​ർ​ജ്, ബെ​ന്നി മാ​ത്യു, സു​ജി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.