വ​യ​നാ​ട്ട് ദു​ര​ന്ത​ം: വീ​ട് ന​ഷ്ട​പ്പെ​ട്ട മൂ​ന്നുപേ​ർ​ക്ക് ഓ​ട്ടോ ഡ്രൈ​വ​റുടെ വക അ​ഞ്ചു സെ​ന്‍റ് വീ​തം
Thursday, August 1, 2024 11:14 PM IST
ഉ​പ്പു​ത​റ:​ വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​മാ​യ മൂ​ന്നു പേ​ർ​ക്ക് അ​ഞ്ചു സെ​​ന്‍റു വീ​തംസ്ഥ​ലം ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ. വാ​ഗ​മ​ൺ ഉ​ളു​പ്പൂ​ണി വൃ​ന്ദാ​വ​നി​ൽ വി.​കെ. ബാ​ല​നാ​ണ് സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. വീ​ട് വ​യ്ക്കുംവ​രെ മൂ​ന്നു കു​ടും​ബ​ത്തി​​ന്‍റെയും ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ര​ക്ഷ​ണ​വും ഏ​റ്റെ​ടു​ക്കും.

വാ​ഗ​മ​ൺ ടൗ​ണി​ൽ ഓ​ട്ടോ റി​ക്ഷ ഓ​ടി​ച്ചാ​ണ് ബാ​ല​നും കു​ടും​ബ​വും ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ക​ഥ​ക​ൾ മ​ന​സു നു​റു​ങ്ങു​ന്ന നൊ​മ്പ​ര​മാ​ണു​ണ്ടാ​ക്കി​യ​തെ​ന്ന് ബാ​ല​ൻ പ​റ​ഞ്ഞു. ദുഃ​ഖ​വാ​ർ​ത്ത പു​റ​ത്തു വ​ന്ന​യു​ട​ൻ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ആലോചിച്ച് ഭാ​ര്യ​യും മ​ക്ക​ളും സ​മ്മ​ത​മ​റി​യി​ച്ച​തോ​ടെ​യാ​ണ് സ്ഥ​ല​വും സം​ര​ക്ഷ​ണ​വും ന​ൽ​കു​ന്ന തീ​രു​മാ​നം പ​ങ്കു​വ​ച്ച​ത്.


കോ​ട്ട​മ​ല, ഉ​ളു​പ്പൂ​ണി പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ബാ​ല​ൻ.