യു​വ​തി​യെ ഇ​റ​ക്കാ​തെ പോ​യ ഓ​ട്ടോഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Thursday, August 1, 2024 11:14 PM IST
വ​ണ്ണ​പ്പു​റം: വ്യാ​പാ​രസ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക​ഴി​ഞ്ഞ് ഓ​ട്ടോ​യി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ യു​വ​തി​യെ വീ​ടി​നു സ​മീ​പം വാ​ഹ​നം നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​യ സം​ഭ​വ​ത്തി​ൽ വ​ണ്ണ​പ്പു​റം ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ കാ​നാ​പ്പ​റ​ന്പി​ൽ ഷാ​ജി (48)യെ ​കാ​ളി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ക​ഴി​ഞ്ഞ 25ന് ​രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി വ​ണ്ണ​പ്പു​റ​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ക​യാ​ണ്. ഓ​ട്ടോ നി​ർ​ത്താ​തെ പോ​യ​തി​നെത്തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ൽനി​ന്നു ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വ​തി​ക്ക് വീ​ണു പ​രി​ക്കേ​റ്റി​രു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ഏ​ഴു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് എ​സ്ഐ സാ​ബു കെ.​ പീ​റ്റ​റി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.