മ​രി​ക്കാ​ത്ത ഓ​ർ​മ​ക​ളാ​യി ഉ​പ്പു​തോ​ട്ടി​ലെ പ്ര​ള​യസ്മാ​ര​കം
Thursday, August 1, 2024 12:00 AM IST
ചെ​റു​തോ​ണി: മ​ഹാ​പ്ര​ള​യ​ത്തി​​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് എ​ന്നും ജീ​വ​ൻ പ​ക​രു​ന്ന​താ​ണ് ഉ​പ്പു​തോ​ട്ടി​ലെ പ്ര​ള​യ സ്മാ​ര​കം. 2018 ആ​ഗ​സ്റ്റ് 17ന് ​രാ​ത്രി ഒ​ൻ​പ​തി​ന് നാ​ടി​നെ ന​ടു​ക്കി​യ ഉ​രു​ൾപൊ​ട്ട​ലി​ൽ ന​ഷ്ട​മാ​യ​ത് നാ​ലുജീ​വ​നു​ക​ളാ​ണ്.

അ​യ്യ​പ്പ​ൻ​കു​ന്നേ​ൽ മാ​ത്യു, ഭാ​ര്യ രാ​ജ​മ്മ, മ​ക​ൻ വി​ശാ​ൽ, വി​ശാ​ലി​​ന്‍റെ സു​ഹൃ​ത്ത് കാ​ർ​ക്കാം​തൊ​ട്ടി​യി​ൽ ടി​ന്‍റു എ​ന്നി​വ​രു​ടെ ജീ​വ​നാ​ണ് ഉ​രു​ൾപൊ​ട്ട​ലി​ൽ ന​ഷ്ട​മാ​യ​ത്. ഇ​തി​ൽ രാ​ജ​മ്മ​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഇ​വ​രു​ടെ ഓ​ർ​മ​യ്ക്കാ​യാ​ണ് ഉ​പ്പു​തോ​ട് സെ​​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​ഫി​ലി​പ്പ് പെ​രു​ന്നാ​ട്ടി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ്പു​തോ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം സ്മാ​ര​കം നി​ർ​മി​ച്ച​ത്. ഉ​പ്പു​തോ​ട്ടി​ലെ 50 ഏ​ക്ക​റി​ല​ധി​കം കൃ​ഷി ഭൂ​മി​യാ​ണ് അ​ന്ന​ത്തെ പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു പോ​യ​ത്.


ഒ​രു ഗ്രാ​മ​ത്തെ ഒ​ന്നാ​കെ ദു​രി​ത​ത്തി​ലാ​ഴ്ത്തി​യ മ​ഹാ​പ്ര​ള​യ​ത്തി​ന് അ​ടു​ത്ത 17ന് ​ആ​റുവ​ർ​ഷം പൂ​ർ​ത്തി​യാ​വു​ക​യാ​ണ്.

നാ​ടി​​ന്‍റെ നോ​വാ​യി മാ​റി​യ പ്ര​ള​യ​ത്തി​​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കു വ​ക്കു​ന്ന​താ​ണ് ഉ​പ്പുതോ​ട്ടി​ലെ പ്ര​ള​യ സ്മാ​ര​കം.