കു​ഞ്ഞു​ങ്ങ​ളെ ക​ര​യ​രു​ത്, സ്നേ​ഹ​സ്ത​ന്യം ന​ൽ​കാ​ൻ ഭാ​വ​ന അ​രി​കി​ലു​ണ്ട്
Thursday, August 1, 2024 11:14 PM IST
തൊ​ടു​പു​ഴ: വ​യ​നാ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ​ക്ക് അ​മ്മി​ഞ്ഞപ്പാ​ൽ ന​ൽ​കി സാ​ന്ത്വ​ന സ്പ​ർ​ശ​മേ​കാ​ൻ ഇ​ടു​ക്കി​യി​ൽനി​ന്നു ദു​ര​ന്ത​മു​ഖ​ത്തെ​ത്തി​യ വീ​ട്ട​മ്മ മ​ല​യാ​ളി​യു​ടെ വ​റ്റാ​ത്ത കാ​രു​ണ്യ​ത്തി​ന്‍റെ നേ​ർ​സാ​ക്ഷ്യ​മാ​കു​ന്നു.

മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​ര​ൾ ​പി​ള​ർ​ക്കു​ന്ന കാ​ഴ്ച​ക​ൾ ഒ​ന്നൊ​ന്നാ​യി മി​ന്നി​മ​റ​ഞ്ഞ​തോ​ടെ ഉ​പ്പു​ത​റ ഈ​റ്റ​ക്കാ​നം പാ​റേ​ക്ക​ര സ​ജി​ന്‍റെ ഭാ​ര്യ ഭാ​വ​ന നാ​ലു​വ​യ​സും നാ​ലു​മാ​സ​വും പ്രാ​യ​മു​ള്ള ര​ണ്ടു​കു​ഞ്ഞു​ങ്ങ​ളു​മാ​യി യാ​ത്ര​തി​രി​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്തം ഏ​വ​രു​ടെ​യും നെ​ഞ്ച് പി​ള​ർ​ന്ന​പ്പോ​ൾ അ​നാ​ഥ​ത്വ​ത്തി​ന്‍റെ നൊ​ന്പ​രം പേ​റു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക് സ്നേ​ഹ​സ്ത​ന്യം ന​ൽ​കാ​ൻ ഭാ​വ​ന​യു​ടെ മ​ന​സി​ലും ആ​ഗ്ര​ഹം ഉ​ദി​ച്ച​ത്. ഈ ​വി​വ​രം ത​ന്‍റെ ഭ​ർ​ത്താ​വു​മാ​യി പ​ങ്കു​വ​ച്ച​പ്പോ​ൾ ഈ ​പു​ണ്യ​ക​ർ​മ​ത്തി​ന് അദേ​ഹ​വും പൂ​ർ​ണ​സ​മ്മ​തം ന​ൽ​കി. ഇ​തി​നി​ടെ ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തു.


ദു​ര​ന്ത​ഭൂ​മി​യി​ൽ കു​ഞ്ഞു മ​ക്ക​ൾ ഉ​ണ്ടെ​ങ്കി​ൽ മു​ല​പ്പാ​ൽ കൊ​ടു​ക്കാ​ൻ ഞ​ങ്ങ​ൾ റെ​ഡി, സ​ജി​ൻ ഇ​ടു​ക്കി ആ​ന്‍ഡ് ഫാ​മി​ലി എ​ന്നാ​യി​രു​ന്നു മെ​സേ​ജ്. ഇ​തു ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ഫോ​ണ്‍ കോ​ളു​ക​ൾ വ​രി​ക​യും സ​മ​യം പാ​ഴാ​ക്കാ​തെ സ​ജി​ന്‍റെ പി​ക്ക​പ്പ് ജീ​പ്പി​ൽ കു​ടും​ബം ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി 12-ഓ​ടെ ഇ​വി​ടെനി​ന്നു യാ​ത്ര തി​രി​ക്കു​ക​യു​മാ​യി​രു​ന്നു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ഇ​വ​ർ മേ​പ്പാ​ടി​യി​ൽ എ​ത്തു​ക​യും ചെ​യ്തു.