ച​പ്പാ​ത്ത് വ​ള്ള​ക്ക​ട​വി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ
Friday, August 2, 2024 10:47 PM IST
ഉ​പ്പു​ത​റ:​ അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ ച​പ്പാ​ത്ത് വ​ള്ള​ക്ക​ട​വി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ. ഇ​വി​ടെ വീ​ട്ടു​മു​റ്റ​ത്തു ക​ണ്ട​ത് പു​ലി​യു​ടെ കാ​ൽ​പ്പാ​ടി​ന് സ​മാ​ന​മെ​ന്ന് സ്ഥ​ല​ത്തു വ​ന്ന വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥി​രീ​ക​രി​ച്ചു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ തേ​നം​പ​റ​മ്പി​ൽ അ​ഭി​ലാ​ഷാണ് പു​ലി​യെ​ന്നു തോ​ന്നി​ക്കു​ന്ന ജീ​വി ഓ​ടി​പ്പോ​കു​ന്ന​ത് ക​ണ്ടു. മൂ​ന്നു നാ​യ്ക്ക​ളാ​ണ് അ​ഭി​ലാ​ഷി​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ഒ​ന്നി​നെ കാ​ണാ​താ​യി​ട്ടു​ണ്ട്.


ഇ​തി​ന്നെ പു​ലി പി​ടി​ച്ച​താ​കാം എ​ന്നാ​ണ് സം​ശ​യം. ഇ​ന്ന​ലെ പു​ലി​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യ സ്ഥ​ല​ത്തുനി​ന്നു അ​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ പെ​രി​യാ​റി​നു മ​റു​ക​ര​യി​ലാ​ണ് ഒ​രാ​ഴ്ച മു​ൻ​പ് പു​ലി​യെ ക​ണ്ട​ത്. മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​വി​ടെ കൂ​ടു സ്ഥാ​പി​ച്ചി​ട്ടു​ണ്ട് നാ​ട്ടു​കാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പ്ര​ദേ​ശ​ത്ത് രാ​ത്രി പ​ട്രോ​ളി​ംഗ് ന​ട​ത്തു​മെ​ന്ന് വ​നംവ​കു​പ്പും അ​റി​യി​ച്ചു.