മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു
Thursday, August 1, 2024 12:00 AM IST
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഇ​ന്ന​് 131 അ​ടി പി​ന്നി​ടും. അ​ണ​ക്കെ​ട്ടി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 5339 ഘ​ന​യ​ടി വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 1311 ഘ​ന​യ​ടി വെ​ള്ളം ഒ​ഴു​ക്കു​ന്നു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ വ​രെ അ​ണ​ക്കെ​ട്ടി​ൽ 33.8 മി​ല്ലീ​മീ​റ്റ​റും തേ​ക്ക​ടി​യി​ൽ 22.4 മി​ല്ലീ​മീ​റ്റ​റും മ​ഴ പെ​യ്തു.

വൃ​ഷ്ടി​പ്ര​ദേ​ശ​മാ​യ വ​ന​മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യും നീ​രൊ​ഴു​ക്കും ശ​ക്ത​മാ​യ​തി​നാ​ൽ ഇ​ന്ന് രാ​വി​ലെ​യോ​ടെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 131 അ​ടി പി​ന്നി​ടു​മെ​ന്നാ​ണ് ത​മി​ഴ്നാ​ടി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ചൊ​വ്വാ​ഴ്ച രാ​വ​ലെ 128.9 അ​ടി​യി​ൽനി​ന്നി​രു​ന്ന ജ​ല​നി​ര​പ്പാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 130.4 അ​ടി​യി​ലെ​ത്തി​യ​ത്.


ചൊ​വ്വാ​ഴ്ച രാ​വ​ലെ വ​രെ അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ 78.4 മി​ല്ലീ​മീ​റ്റ​റും തേ​ക്ക​ടി​യി​ൽ 44.6 മി​ല്ലീ​മീ​റ്റ​റും രേ​ഖ​പ്പെ​ടു​ത്തി.