കാ​ഞ്ഞാ​ർ - കൈ​പ്പ റോ​ഡി​ൽ ലോ​റി താ​ഴ്ന്നു
Thursday, August 1, 2024 12:00 AM IST
കാ​ഞ്ഞാ​ർ: കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്പ ദു​ര​ന്ത നി​വാ​ര​ണ ഷെ​ൽ​ട്ട​റി​ലേ​ക്കു​ള്ള ഏ​ക വ​ഴി​യാ​യ കാ​ഞ്ഞാ​ർ - കൈ​പ്പ റോ​ഡി​ൽ ജ​ൽജീ​വ​ൻ മി​ഷ​ൻ പൈ​പ്പ്‌ ലൈനു വേ​ണ്ടി നി​ർ​മി​ച്ച കു​ഴി​യി​ൽ ലോ​റി താ​ഴ്ന്നു. ഇ​തോ​ടെ അ​ഞ്ചു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ജെ​സി​ബി​യും ക്രെ​യി​നും ഉ​പ​യോ​ഗി​ച്ചാ​ണ് പി​ന്നീ​ട് ലോ​റി ഉ​യ​ർ​ത്തി​യ​ത്. റോ​ഡി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗ​ത്താ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി വ​രു​ന്ന​ത്. പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച് ഏ​റെ നാ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി.


അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.