അ​ടി​മാ​ലി ടൗ​ണ്‍ പ​രി​സ​ര​ത്ത് തെ​രു​വ്നാ​യ ആ​ക്ര​മ​ണം
Thursday, August 1, 2024 11:14 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ടൗ​ണ്‍ പ​രി​സ​ര​ത്ത് തെ​രു​വ്നാ​യ ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി അ​ടി​മാ​ലി ടൗ​ണും പ​രി​സ​ര​വും തെ​രു​വ്നാ​യ ആ​ക്ര​മ​ണ ഭീ​തി​യി​ലാ​ണ്. അ​ല​ഞ്ഞ് തി​രി​യു​ന്ന നാ​യ്ക്ക​ളി​ൽ ഒ​ന്ന് ആ​ളു​ക​ളെ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​യാ​യി​ട്ടു​ള്ള​ത്.

ഇ​തി​നോ​ട​കം ചാ​റ്റു​പാ​റ​യ​ട​ക്കം വി​വി​ധ​യി​ട​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്ക് തെ​രു​വ്നാ​യ​യു​ടെ ക​ടി​യേ​റ്റു. രാ​വി​ലെ റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു പോ​കു​ന്പോ​ൾ നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ചാ​റ്റു​പാ​റ സ്വ​ദേ​ശി യാ​ക്കോ​ബ് പ​ത്രോ​സ് പ​റ​ഞ്ഞു.


പ​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് കു​റ​ഞ്ഞ നാ​ളു​ക​ൾ​ക്കി​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ തെ​രു​വ്നാ​യ​യു​ടെ ക​ടി​യേ​റ്റി​ട്ടു​ള്ള​താ​യാ​ണ് വി​വ​രം. നാ​യ​യെ പി​ടി​കൂ​ടു​വാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്.

പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽനി​ന്നു​ള്ള സം​ഘം നാ​യ​യെ പി​ടി​കൂ​ടു​വാ​ൻ അ​ടി​മാ​ലി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. അ​ല​ഞ്ഞുതി​ര​യു​ന്ന നാ​യ കൂ​ടു​ത​ൽ ആ​ളു​ക​ളെ ക​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ളോ​ട് ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.