അ​ല​ക്സ് യാ​ത്ര​യാ​യി: ച​മ​യ​ങ്ങ​ളി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക്
Friday, August 2, 2024 10:47 PM IST
മു​ട്ടം: ക​ലാ​രം​ഗ​ത്തു നി​റ​ഞ്ഞുനി​ന്ന ന​ർ​ത്ത​ക​നും നൃ​ത്താ​ധ്യാ​പ​ക​നും മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റു​മാ​യ മു​ട്ടം ക​ല്ലാ​നി​ക്ക​ൽ അ​ല​ക്സ് തോ​മ​സ് (53) ച​മ​യ​ങ്ങ​ൾ ഇ​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് യാ​ത്ര​യാ​യി. നൃ​ത്ത​ത്തി​നാ​യി കു​ട്ടി​ക​ളെ ഒ​രു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ര​ണം അ​ദ്ദേ​ഹ​ത്തെ ത​ട്ടി​യെ​ടു​ത്ത​ത്.

കോ​ലാ​നി​യി​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ നൃ​ത്തമ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ളെ ഒ​രു​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ ത​ന്നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


ത​പ​സ്യ ക​ലാ സാ​ഹി​ത്യവേ​ദി തൊ​ടു​പു​ഴ യൂ​ണി​റ്റ് അം​ഗ​മാ​ണ്. നൃ​ത്ത​രം​ഗ​ത്ത് ഏ​റെ തി​ള​ങ്ങി​യ ക​ലാ​കാ​ര​നാ​ണ് അ​ല​ക്സ്. കേ​ര​ള​ത്തി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും നൃ​ത്താ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. മ​ക്ക​ളാ​യ അ​ഥീ​ന​യും ആ​ദി​തും ക​ലാ​രം​ഗ​ത്ത് ക​ഴി​വ് നേ​ടി​യ​വ​രാ​ണ്. അ​ഥീ​ന ന​ല്ലൊ​രു ന​ർ​ത്ത​കി കൂ​ടി​യാ​ണ്. അ​ടു​ത്തി​ടെ​യാ​ണ് കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നു ബി​എ സം​സ്കൃ​ത​ത്തി​ൽ അ​ഞ്ചാം റാ​ങ്ക് നേ​ടി​യ​ത്.

ജീ​വി​ത​ത്തി​ന്‍റെ ച​മ​യ​ങ്ങ​ൾ അ​ഴി​ച്ചു വ​ച്ചു​ള്ള അലക്സിന്‍റെ മ​ട​ക്കം നാ​ട്ടു​കാ​രെ​യും അ​ദ്ദേ​ഹ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രെ​യും വേ​ദ​ന​യി​ലാ​ഴ്ത്തി. ഭാ​ര്യ: ജോ​ളി​.