വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങു​മാ​യി ഇ​ടു​ക്കി പ്ര​സ് ക്ല​ബ്
Friday, August 2, 2024 10:47 PM IST
തൊ​ടു​പു​ഴ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട വ​യ​നാ​ട്ടി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങു​മാ​യി ഇ​ടു​ക്കി പ്ര​സ് ക്ല​ബ്.​ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി പ്ര​സ്ക്ല​ബി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച കൗ​ണ്ട​റു​ക​ൾ മു​ഖേ​ന സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു.

പാ​യ്ക്ക്ചെ​യ്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, കൈ​യു​റ​ക​ൾ, പാ​യ​ക​ൾ, ക​ന്പി​ളി​ പു​ത​പ്പു​ക​ൾ, ടോ​യ്‌ല‌​റ്റ് ആ​ർ​ട്ടി​ക്കി​ൾ​സ്, കു​പ്പി​വെ​ള്ളം തു​ട​ങ്ങി 17 ഇ​നം അ​വ​ശ്യ​വ​സ്തു​ക്ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. തൊ​ടു​പു​ഴ മ​ഹാ​റാ​ണി വെ​ഡിം​ഗ് ക​ള​ക്‌ഷ​ൻ​സ് 260-ഓ​ളം ക​ന്പി​ളി​പ്പു​ത​പ്പു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കി. ല​ഭ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ വി.​ വി​ഗ്നേ​ശ്വ​രി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം തൊ​ടു​പു​ഴ സി​വി​ൽ​സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് തൊ​ടു​പു​ഴ ത​ഹ​സി​ൽ​ദാ​ർ എ.​എ​സ്.​ ബി​ജി​മോ​ൾ​ക്ക് കൈ​മാ​റി. ഇ​വ വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് എ​ത്തി​ച്ചുന​ൽ​കും.


ച​ട​ങ്ങി​ൽ എ​ൽ​എ ത​ഹ​സി​ൽ​ദാ​ർ കെ.​എ​ച്ച്.​ സ​ക്കീ​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ (ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ്) വി.​പി.​ അ​നി​താ​മോ​ൾ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ വി.​വി.​ സു​ഭാ​ഷ്, ശ​ര​ത്ച​ന്ദ്ര​ബോ​സ്, ജി.​ സു​നീ​ഷ്, ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​ ബി​ജു​മോ​ൻ, പ്ര​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ജയി​സ് വാ​ട്ട​പ്പി​ള്ളി​ൽ, വി​നോ​ദ് ക​ണ്ണോ​ളി​ൽ, വി​ൽ​സ​ണ്‍ ക​ള​രി​ക്ക​ൽ, പി.​കെ.​ ല​ത്തീ​ഫ്, ആ​ൽ​വി​ൻ തോ​മ​സ്, അ​ഖി​ൽ സ​ഹാ​യി, ഹാ​രി​സ് മു​ഹ​മ്മ​ദ്, വി.​വി.​ ന​ന്ദു എന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.