രാ​ജാ​ക്കാ​ട് മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ വ്യാ​പ​കം
Wednesday, July 31, 2024 6:02 AM IST
രാ​ജാ​ക്കാ​ട്:​ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെത്തു​ട​ർ​ന്ന് രാ​ജാ​ക്കാ​ട് മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ മ​ണ്ണി​ടി​ച്ചി​ൽ. രാ​ജാ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ന​ഴ്സ​റി കെ​ട്ടി​ട​ത്തി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി ഇ​ടി​ഞ്ഞുവീ​ണു. 15 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണിടി​ഞ്ഞ​ത്.

സ​മീ​പ​നാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സം​ര​ക്ഷ​ണഭി​ത്തി​യു​ടെ മു​ക​ൾ ഭാ​ഗ​ത്തു​ള്ള മു​റ്റം ടൈ​ൽ പാ​കി​യി​രു​ന്നു. സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന​പ്പോ​ൾ ടൈ​ൽ വി​രി​ച്ച​തി​നും നാ​ശ​മു​ണ്ടാ​യി.​ എ​ല്ല​ക്ക​ൽ മ​ഞ്ഞ​പ്പി​ള്ളി​ക്ക​വ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി.

റോ​ഡി​ന​ടി​വ​ശ​ത്തു​ള്ള ക​ൽ​ക്കെ​ട്ട് ത​ക​ർ​ന്നു. മ​ണ്ണും ക​ല്ലും ഒ​ഴു​കിച്ചെ​ന്ന് താ​ഴെ​യു​ള്ള മ​ഞ്ഞ​പ്പി​ള്ളി​ക്കു​ന്നേ​ൽ ജോ​സു​കു​ട്ടി​യു​ടെ കു​ളം മൂ​ടിപ്പോ​യി. രാ​ജാ​ക്കാ​ട് അ​ടി​വാ​രം ക​ന​ക​ക്കു​ന്ന് റോ​ഡി​ൽ വേ​ലം​പ​റ​മ്പി​ൽ ശോ​ഭ​ന​യു​ടെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി.


ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ മ​ൺ​തി​ട്ട ഇ​ടി​ഞ്ഞ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന ശോ​ഭ​ന​യു​ടെ വീ​ടി​ന്‍റെ ഷീ​റ്റ് മേ​ൽ​ക്കൂ​ര​യും ക​ഴി​ഞ്ഞ ദി​വ​സം കാ​റ്റെ​ടു​ത്തി​രു​ന്നു.​

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കാ​ല​വ​ർ​ഷ​ത്തി​ൽ വീ​ടി​ന് എ​തി​ർവ​ശ​ത്തു​ള്ള റോ​ഡി​ന്‍റെ അ​ടി​ഭാ​ഗ​വും ഇ​ടി​ഞ്ഞി​രു​ന്നു. ​അ​വി​ടെ നാ​ളി​തു​വ​രെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചി​ട്ടി​ല്ല.​ അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള റോ​ഡി​ലൂ​ടെ​യാ​ണ് സ്കൂ​ൾ ബ​സു​ക​ൾ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.