ഭൂ​മി​ക്ക​ടി​യി​ൽനി​ന്ന് മു​ഴ​ക്കം; ഇ​ഞ്ചി​യാ​നി​യി​ൽ ര​ണ്ടു കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചു
Thursday, August 1, 2024 12:00 AM IST
മു​ണ്ട​ക്ക​യം: ഭൂ​മി​ക്ക​ടി​യി​ൽനി​ന്ന് മു​ഴ​ക്കം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ഞ്ചി​യാ​നി​യി​ൽ ര​ണ്ടു കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചു. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ​തി​നെ​ട്ടാം വാ​ർ​ഡ് ഇ​ഞ്ചി​യാ​നി നീ​ലം​പാ​റ ഭാ​ഗ​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഭൂ​മി​ക്ക​ടി​യി​ൽ നി​ന്നു മു​ഴ​ക്കം കേ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

വി​വ​രം അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ത​ഹ​ൽ​സി​ൽ​ദാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മു​ണ്ട​ക്ക​യം വി​ല്ലേ​ജ് ഓ​ഫീ​സ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും ഇ​വി​ടു​ത്തെ ര​ണ്ടു കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.


താ​ത്കാ​ലി​ക​മാ​യി ബ​ന്ധു വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യ ഇ​വ​ർ​ക്ക് ഇ​ഞ്ചി​യാ​നി അ​ങ്ക​ണ​വാ​ടി​യി​ൽ താ​മ​സി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മേ​ഖ​ല​ക​ളി​ൽ ഒ​ന്നാ​ണ് നീ​ലം​പാ​റ. മു​ന്പ് ഈ ​പ്ര​ദേ​ശ​ത്ത് മ​ണ്ണി​ടി​ച്ചി​ൽ പോ​ലു​ള്ള അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.