റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്; യാത്ര ദുഷ്കരം
Friday, August 2, 2024 10:47 PM IST
കട്ട​പ്പ​ന: വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തോ​ടെ ക​ട്ട​പ്പ​ന-വെ​ള്ള​യാം​കു​ടി റോ​ഡി​ൽ യാ​ത്രാ​ക്ലേ​ശം. ക​ല്ലു​കു​ന്ന് മേ​ഖ​ല​യു​ടെ താ​ഴെ ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നുപോ​കു​ന്ന ക​ട്ട​പ്പ​ന-വെ​ള്ളി​യാം​കു​ടി റോ​ഡി​നു സ​മീ​പം ശ​ക്ത​മാ​യ ഉ​റ​വ​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.​ ഈ വെ​ള്ള​മെ​ല്ലാം റോ​ഡി​ലേ​ക്കാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നുപോ​കു​മ്പോ​ൾ റോ​ഡി​ലെ വെ​ള്ളം ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും തെ​റി​ച്ചു വീ​ണ് കാ​ൽ​ന​ട​-ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാകു​ന്നു. വെ​ള്ള​ക്കെ​ട്ടി​ൽ ചാ​ടാ​തെ വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി​ച്ചു മാ​റ്റു​ന്ന​ത് നി​ര​ന്ത​ര അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു.