പാ​റ അ​ട​ർ​ന്ന് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു
Friday, August 2, 2024 10:47 PM IST
മൂ​ല​മ​റ്റം: പാ​റ അ​ട​ർ​ന്നുമാ​റി അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പ​രാ​തി. മൂ​ല​മ​റ്റം- വാ​ഗ​മ​ണ്‍ റോ​ഡ​രി​കി​ൽ ഇ​ടാ​ടി​നും പു​ള്ളി​ക്കാ​ന​ത്തി​നും ഇ​ട​യ്ക്കാ​ണ് കൂ​റ്റ​ൻ പാ​റ വി​ണ്ടു​കീ​റി അ​ട​ർ​ന്നുമാ​റു​ന്ന​ത്. ഓ​രോ ദി​വ​സം ക​ഴി​യു​ന്പോ​ഴും പാ​റ കൂ​ടു​ത​ൽ അ​ക​ന്നു മാ​റു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

പാ​റ താ​ഴെ വീ​ണാ​ൽ പു​ള്ളി​ക്കാ​നം-കാ​ഞ്ഞാ​ർ, പു​ള്ളി​ക്കാ​നം-മൂ​ല​മ​റ്റം റോ​ഡു​ക​ളി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പാ​റ പൊ​ട്ടി​ച്ചുനീ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.