കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ട​ത്ത് ഓ​ട​യ്ക്ക് മു​ക​ളി​ലെ കോ​ണ്‍​ക്രീ​റ്റ് സ്ളാ​ബ് ത​ക​ർ​ന്നു
Thursday, August 1, 2024 11:14 PM IST
കു​മ​ളി: റോ​സാ​പ്പൂ​ക്ക​ണ്ടം കോ​ള​നി​യി​ൽ ഓ​ട​യ്ക്ക് കു​റു​കെ ഇ​ട്ടി​രു​ന്ന കോ​ണ്‍​ക്രീ​റ്റ് സ്ളാ​ബ് ത​ക​ർ​ന്നു. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് കാ​ര​ണം. ഏ​ഴ​ടി​യോ​ളം നീ​ള​ത്തി​ലും ര​ണ്ട​ടി​യി​ലേ​റെ വീ​തി​യി​ലു​മാ​ണ് സ്ളാ​ബു​ക​ൾ പാ​കി​യ​ത്.

സ്ളാ​ബി​ന്‍റെ ക​നം നാ​ലി​ഞ്ചി​ൽ കു​റ​വാ​ണ്. സ്ളാ​ബി​നു​ള്ളി​ൽ നീ​ള​ത്തി​ൽ മൂ​ന്ന് ക​ന്പി​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ക​ന്പി​ക​ൾ ത​ന്പി​ൽ സാ​ധാ​ര​ണ സ്ളാ​ബു​ക​ൾ​ക്കു​ള്ള​തു​പോ​ല യാ​തൊ​രു ബ​ന്ധ​വും ഇ​ല്ല. സ്ളാ​ബി​ന്‍റെ ക​നം കു​റ​ഞ്ഞ​തും ക​ന്പി​ക​ൾ ത​മി​ൽ ബ​ന്ധി​പ്പി​ക്കാ​ത്ത​തും ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മാ​ണ്. മി​ക്ക സ്ളാ​ബു​ക​ളും നി​ലം പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി​യി​ലാ​ണ് സ്ലാ​ബ് പാ​കി​യി​ട്ടു​ള്ള​ത്.