വ​യ​നാ​ട്ടി​ലേ​ക്ക് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സ​ഹാ​യ ഹ​സ്തം
Thursday, August 1, 2024 11:14 PM IST
ചെ​റു​തോ​ണി: വ​യ​നാ​ട് മു​ണ്ട​ക്കൈ​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​​ന്‍റെ കൈ​ത്താ​ങ്ങ്.

ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി സ്റ്റാ​ഫ് കൗ​ൺ​സി​ലും സ്റ്റു​ഡ​ൻ​സ് യൂ​ണി​യ​നും സം​യു​ക്ത​മാ​യി സ്വ​രൂ​പി​ച്ച ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ വ​യ​നാ​ട്ടി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ​ത്തി​ച്ച​ത്.


പേ​സ്റ്റ്, ബ്ര​ഷ്, സാ​നി​റ്റ​റി വ​സ്തു​ക്ക​ൾ, ക​മ്പി​ളി, വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് വ​യ​നാ​ട്ടി​ലെ​ത്തി​ച്ച​ത്. ബു​ധ​നാ​ഴ്ച ജീ​വ​ന​ക്കാ​രി​ൽനി​ന്നും വി​ദ്യാ​ർ​ഥി​ക​ളി​ൽനി​ന്നും പ​ണം സ്വ​രൂ​പി​ച്ചാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി സ്വ​കാ​ര്യ ആം​ബു​ല​ൻ​സി​ൽ വ​യ​നാ​ട്ടി​ലേ​ക്കെ​ത്തി​ച്ച​ത്. ഇ​തോ​ടൊ​പ്പം സ​ഹാ​യധ​ന​വും സ്വ​രൂ​പി​ച്ചു വ​രി​ക​യാ​ണെ​ന്ന് ആ​ർഎംഒ ഡോ. ​ന​വാ​സ് പ​റ​ഞ്ഞു.