കാ​ഞ്ചി​യാ​ർ പ​ള്ളി​ക്ക​വ​ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പൊ​ളി​ച്ചുനീ​ക്കി
Friday, August 2, 2024 10:47 PM IST
ക​ട്ട​പ്പ​ന: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ചി​യാ​ർ പ​ള്ളി​ക്ക​വ​ല​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പൊ​ളി​ച്ച് നീ​ക്കി. റോ​ഡ് കൈ​യേ​റി നി​ർ​മി​ച്ചി​രു​ന്ന കെ​ട്ടി​ട​ങ്ങ​ളാ​ണ് പൊ​ളി​ച്ചു മാ​റ്റി​യ​ത് . പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​യി​രു​ന്നു ഇ​വ.

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ഐ​റി​ഷ് ഓ​ട​യും ഫു​ട്പാ​ത്തും നി​ർ​മി​ക്കു​ന്ന​തി​ന് കെ​ട്ടി​ട​ങ്ങ​ൾ ത​ട​സ​മാ​യി​രു​ന്നു.

റോ​ഡ് പു​റ​മ്പോ​ക്കി​ൽ നി​ർ​മി​ച്ചി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചുനീ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് നി​ര​വ​ധി നോ​ട്ടീ​സു​ക​ൾ ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും വ്യാ​പാ​രി​ക​ൾ തയാ​റാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളും ഉ​യ​ർ​ന്നു വ​ന്നു.

പ​ഞ്ചാ​യ​ത്തി​​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു വീ​ണ്ടും അ​വ​സാ​ന​ഘ​ട്ട നോ​ട്ടീ​സും ന​ൽ​കി​യ​തോ​ടെ വ്യാ​പാ​രി​ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​ക​യും ചെ​യ്തു.


എ​ന്നാ​ൽ, വി​വി​ധ ച​ർ​ച്ച​ക​ൾ ന​ട​ന്ന​തോ​ടെ വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ ഒ​ഴി​ഞ്ഞു പോ​കാ​ൻ തയാ​റാ​വു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ പ​ല​രും കെ​ട്ടി​ട​ങ്ങ​ൾ ഭാ​ഗി​ക​മാ​യി പൊ​ളി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യി പൊ​ളി​ച്ച് നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

മു​ൻ​പ് കെ​ട്ടി​ട​ങ്ങ​ൾ ത​ട​സ​മാ​യി നി​ന്നി​രു​ന്ന​തോ​ടെ മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ക്കേ​ണ്ടി​യി​രു​ന്ന ഐ​റി​ഷ് ഓ​ട​യു​ടെ നി​ർ​മാ​ണം മേ​ഖ​ല​യി​ൽ ന​ട​ന്നി​രു​ന്നി​ല്ല .

വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി പൊ​ളി​ച്ചുനീ​ക്കി​യ​തോ​ടെ ഇ​വി​ടെ ഫു​ട്ട്പാ​ത്ത​ട​ക്കം നി​ർ​മി​ക്കാ​നാ​ണ് ല​ക്ഷ്യം.