കു​ട്ടി​ക്കൂ​ട്ട​ങ്ങ​ളു​ടെ താ​യ​മ്പ​ക അ​ര​ങ്ങേ​റി
Sunday, July 7, 2024 11:23 PM IST
ചെ​റു​തോ​ണി: കു​ട്ടി​ക്കൂ​ട്ട​ങ്ങ​ളു​ടെ താ​യ​മ്പ​ക​യു​ടെ അ​ര​ങ്ങേ​റ്റം ന​ട​ന്നു. ക​ഞ്ഞി​ക്കു​ഴി - പ​ഴ​യ​രി​ക്ക​ണ്ടം ഗ​വ. ഹൈ​സ്കൂ​ളി​ലെ 35ഓളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ചെ​ണ്ട മേ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

ജി​ല്ലാ പോ​ലി​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു പ്ര​ദീ​പ് അ​ര​ങ്ങേ​റ്റ ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ന്നാം ക്ലാ​സ് മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് താ​യ​മ്പ​ക​യി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.


സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന അ​ര​ങ്ങേ​റ്റ ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡന്‍റ് എ.​ജെ. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി റെ​ജി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷ മോ​ഹ​ന​ൻ, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ശ്വ​രി രാ​ജ​ൻ, സ്കൂ​ൾ എ​ച്ച്എം ഇ​ൻ ചാ​ർ​ജ് ജൂ​ബി ജോ​ൺ​സ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​വി. ര​വി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.