കലോത്സവ വേദിയില്‍ തിളങ്ങി സഹോദരങ്ങള്‍
1459185
Sunday, October 6, 2024 2:23 AM IST
നെടുങ്കണ്ടം: ഇടുക്കി ജില്ലാ സിബിഎസ്ഇ കലോത്സവവേദിയില്‍ യുപി, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ ലളിതഗാന മത്സരത്തില്‍ മാറ്റുരച്ച നെടുങ്കണ്ടം ഹോളിക്രോസ് സീനിയര്‍ സെക്കൻഡറി സ്കൂളിലെ സഹോദരങ്ങളായ സാവിയോ ഡെന്നി, എലിസബത്ത് ഡെന്നി എന്നിവര്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
മലയാളം ഉപന്യാസരചനയില്‍ രണ്ടാംസ്ഥാനവും കര്‍ണാടക സംഗീതത്തില്‍ മൂന്നാം സ്ഥാനവും എ ഗ്രേഡും എലിസബത്തിനാണ്.
സാവിയോക്ക് മലയാളം കവിതാ പാരായണത്തില്‍ എ ഗ്രേഡുണ്ട്. നെടുങ്കണ്ടം സ്വദേശി ഡെന്നി ഡൊമിനിക്-റോമി ദമ്പതികളുടെ മക്കളാണ് സാവിയോയും എലിസബത്തും.