അടി​മാ​ലി: സം​സ്ഥാ​ന സ്പെഷ​ല്‍സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് കാ​ര്‍​മ​ല്‍ ജ്യോ​തി സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ന് ശ്ര​ദ്ധേ​യ നേ​ട്ടം. ക​ലാ, കാ​യി​ക രം​ഗ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ കു​റെ​ക്കാ​ല​ങ്ങ​ളാ​യി അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് കാ​ര്‍​മ​ല്‍ ജ്യോ​തി സ്‌​പെ​ഷല്‍ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍ ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം അ​റി​യി​ക്കാ​റു​ണ്ട്.​ ഇ​ത്ത​വ​ണ ന​ട​ന്ന ഇ​രു​പ​ത്ത​ഞ്ചാ​മ​ത് സം​സ്ഥാ​ന സ്പെഷല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ലും അ​തി​ന് മാ​റ്റ​മു​ണ്ടാ​യി​ല്ല.​

ഇ​ടു​ക്കി, തൃ​ശൂ​ര്‍ ജി​ല്ല​ക​ള്‍ സ്പെഷല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ മെ​ന്‍റ​ലി ച​ല​ഞ്ച​ഡ് വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാംസ്ഥാ​നം പ​ങ്കി​ട്ടി​രു​ന്നു. ഇ​തി​ല്‍ ഇ​ടു​ക്കി​യു​ടെ കു​തി​പ്പി​ന് ക​രു​ത്ത് പ​ക​രു​ന്ന​തി​ല്‍ കാ​ര്‍​മ​ല്‍ജ്യോ​തി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ക​ട​നം നി​ര്‍​ണാ​യ​ക​മാ​യി.​ സം​സ്ഥാ​ന​ത​ല​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലും സ്‌​കൂ​ള്‍ത​ല​ത്തി​ലും ഏ​റ്റ​വും അ​ധി​കം പോ​യി​ന്‍റ്് നേ​ടി​യ​ത് കാ​ര്‍​മ​ല്‍ജ്യോ​തി​യി​ലെ കു​ട്ടി​ക​ളാ​യി​രു​ന്നു.​

സം​ഘ​ഗാ​നം, ദേ​ശ ഭ​ക്തി​ഗാ​നം, മോ​ഹി​നി​യാ​ട്ടം, ഉ​പ​ക​ര​ണ സം​ഗീ​തം, നാ​ടോ​ടി നൃ​ത്തം തു​ട​ങ്ങി വി​വി​ധ മ​ത്സ​ര​യി​ന​ങ്ങ​ളി​ല്‍ കാ​ര്‍​മ​ല്‍ ജ്യോ​തി​യി​ലെ കു​ട്ടി​ക​ള്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച വ​ച്ചു.​ പ​തി​നാ​ല് കു​ട്ടി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.​ ഒ​ൻ​പ​ത് ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​രി​ച്ചു.​ ഇ​ടു​ക്കി​യാ​കെ നേ​ടി​യ 74 പോ​യി​ന്‍റ്ി​ല്‍ 61 പോ​യി​ന്‍റ് നേ​ടി​യ​തും കാ​ര്‍​മ​ല്‍ ജ്യോ​തി സ്‌​കൂ​ളാ​യി​രു​ന്നു.​ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ സി​സ്റ്റ​ര്‍ ബി​ജി​യു​ടെ​യും സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റിന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്ക് അ​നു​മോ​ദ​ന​മൊ​രു​ക്കി.