ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
1459187
Sunday, October 6, 2024 2:23 AM IST
പീരുമേട്: കുട്ടിക്കാനത്തുനിന്നു ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊയിലാണ്ടി സ്വദേശി അതുൽ (29), ഏലത്തൂർ സ്വദേശി രാഹുൽ (31) എന്നവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം നിർത്തിയിട്ടിരുന്ന ലോറി മോഷ്ടിച്ച കേസിൽ പിടിയിലായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി നിമേഷിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടാക്കളെകുറിച്ച് പോലീസിനു വിവരം ലഭിച്ചത്.
ലോറി മോഷണം പോയ വ്യാഴാഴ്ച രാത്രിയിലാണ് കുട്ടിക്കാനത്തുനിന്ന് ബൈക്കും മോഷണം പോയത്.