അമ്മയുടെ ശിക്ഷണത്തില്‍ തമിഴ് മത്സരങ്ങളില്‍ നേട്ടം കൊയ്ത് ലിത്തിഷ
1459184
Sunday, October 6, 2024 2:23 AM IST
നെടുങ്കണ്ടം: അധ്യാപികയായ അമ്മയുടെ ശിക്ഷണത്തില്‍ തമിഴ് വിഭാഗം മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി ലിത്തിഷ എന്ന നാലാം ക്ലാസുകാരി. തൂക്കുപാലത്ത് നടക്കുന്ന സിബിഎസ്ഇ സഹോദയ കലോത്സവത്തില്‍ ചേറ്റുകുഴി മാര്‍ ഇവാനിയോസ് ബദനി പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിനി ലിത്തിഷ തമിഴ് പദ്യപാരായണത്തിലും പ്രസംഗത്തിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ഇതേ സ്കൂളിലെ അധ്യാപികയായ അമ്മ അര്‍ച്ചനയാണ് ലിത്തിഷയ്ക്ക് മത്സരങ്ങളിലെ ഗുരുനാഥ. കമ്പം സ്വദേശിനിയായ അര്‍ച്ചന വിവാഹ ശേഷമാണ് ചേറ്റുക്കുഴിയിലേക്ക് എത്തിയത്.
മഹാകവി ഭാരതിയാറിനെക്കുറിച്ചുള്ള ലിത്തിഷയുടെ കലാപ്രകടനം കാണികളുടെ പ്രശംസ ഏറ്റുവാങ്ങി. അര്‍ച്ചനയും സ്കൂളിലെ മറ്റൊരു തമിഴ് അധ്യാപികയായ അബിതയും ചേര്‍ന്നാണ് കുട്ടികളെ മത്സരത്തിനായി എത്തിച്ചത്.