പുതിയ കരട് വിജ്ഞാപനത്തിൽ ആശങ്ക വേണ്ട: മന്ത്രി റോഷി
1459181
Sunday, October 6, 2024 2:23 AM IST
ഇടുക്കി: പരിസ്ഥിതിലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാറിന്റെ പുതിയ കരട് വിജ്ഞാപനത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർ സർവകക്ഷി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജൂലൈ 30 ലെ കരട് വിജ്ഞാപനത്തിൽ 2014 മാർച്ച് 14ലെ വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടുള്ള ഭൂമിയിൽനിന്ന് ഒരിഞ്ച് കുറയുകയോ കൂടുകയോ ചെയ്തിട്ടില്ല. ഭൂമിയുടെ വിസ്തൃതി 9993.7 ഏഴ് ചതുരശ്ര കിലോമീറ്റർ തന്നെയാണ്. എന്നാൽ മുൻപുണ്ടായിരുന്ന വില്ലേജുകൾ വിഭജിച്ച് പുതിയ വില്ലേജുകൾ ഉണ്ടായിരുന്നത് ചേർക്കാൻ വിട്ടുപോയത് പുതിയ വിജ്ഞാപനത്തിൽ ഉൾപ്പെട്ടപ്പോൾ വില്ലേജുകളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്.
ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എം.എം.മണി, വാഴൂർ സോമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, സബ് കളക്ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു പി. ജേക്കബ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.