പെരുന്തേനീച്ചക്കൂട്ടത്തെ പിടികൂടി നീക്കം ചെയ്തു
1549680
Tuesday, May 13, 2025 7:06 PM IST
കടുത്തുരുത്തി: ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരികള്‍ക്ക് ഭീഷണിയായിരുന്ന പെരുന്തേനീച്ചക്കൂട്ടത്തെ പിടികൂടി നീക്കം ചെയ്തു. കടുത്തരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ മേരിമാതാ ഷോപ്പിംഗ് കോംപ്ലക്സിലെ മുകള്‍നിലയില്‍ കൂടുകൂട്ടിയിരുന്ന തേനീച്ചകളെയാണ് നീക്കം ചെയ്തത്.
കെട്ടിടത്തിലെ വ്യാപാരികള്‍ക്കും ആളുകള്‍ക്കും തേനീച്ചകള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. പൂഞ്ഞാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോഷി മൂഴിയാങ്കലിന്റെ നേതൃത്വത്തിലാണ് അപകടഭീഷണിയായിരുന്ന പെരുന്തേനീച്ചകളെ സാഹസികമായി നീക്കം ചെയ്തത്.
ദിവസങ്ങളായി ഇവിടത്തെ കടക്കാര്‍ക്ക് ഭീഷണിയായി മാറിയ തേനീച്ചകള്‍ ഷോപ്പിംഗ് കോംപ്ലക്സിലെ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ക്കും തടസമുണ്ടാക്കിയിരുന്നു.
ഫയര്‍ഫോഴ്സുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ കൈയൊഴിഞ്ഞതോടെയാണ് ഇടവക വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേലിന്റെ നിര്‍ദേശപ്രകാരം ജോഷി മൂഴിയങ്കല്‍ എത്തി തേനീച്ചകളെ നീക്കം ചെയ്തത്.
കൂടാതെ പള്ളിമേടയുടെ സമീപത്തെ മാങ്കോസ്റ്റിലും തേനീച്ച കൂട് കൂട്ടിയിരുന്നു. ഇതും നീക്കം ചെയ്തു.
photo
മേരിമാതാ ഷോപ്പിംഗ് കോംപ്ലക്സിലെ മുകള്‍ നിലയില്‍ കൂടുകൂട്ടിയിരുന്ന തേനീച്ചകളെ പൂഞ്ഞാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോഷി മൂഴിയാങ്കലിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്യുന്നു.