തിരുനാളിന് കൊടിയേറി
1549489
Saturday, May 10, 2025 7:08 AM IST
വെള്ളൂർ: മേവെള്ളൂർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിന് കൊടിയേറി. ഫാ. ജോർജ് കാട്ടേത്തിന്റെ കാർമ്മികത്വത്തിലാണ് കൊടിയേറിയത്. വികാരി ഫാ. അലക്സ് മേയ്ക്കാൻ തുരുത്തിൽ സഹകാർമികത്വം വഹിച്ചു. കൈക്കാരൻമാരായ കുര്യാക്കോസ് താഴക്കുഴി,
സാബു തോട്ടത്തിൽ, വൈസ് ചെയർമാൻ കെ.സി. ജയിംസ്, പ്രസുദേന്തി ഷിബു പോൾ പടിഞ്ഞാറെവാലയിൽ, തിരുനാൾ കമ്മിറ്റി കൺവീനർ മാത്തുകുട്ടി തുരുത്തേൽ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. സാന്റോ കണ്ണമ്പുഴ കാർമികത്വം വഹിച്ചു. ഫാ. പീറ്റർ തിരുതനത്തിൽ വചനസന്ദേശം നൽകി.