കുമരകത്ത് ഹമ്പിലെ സൂചനാവരകൾ മാഞ്ഞു, കാറുകൾ കൂട്ടിമുട്ടി തകർന്നു
1549678
Tuesday, May 13, 2025 7:06 PM IST
കുമരകം: പെട്രോൾ പമ്പിന് സമീപത്തെ ഹമ്പിൽ കാറുകൾ കൂട്ടിയിടിച്ചു തകർന്നു. ഹുണ്ടായി വെന്യുകാറിന് പിന്നിൽ മാരുതി ഓൾട്ടോ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഹമ്പുണ്ടെന്ന് സൂചന നൽകുന്ന വെളുത്ത വരകൾ മാഞ്ഞതാണ് അപകട കാരണം. മഹാരഷ്ട്ര രജിസ്ട്രേഷനുള്ള ചുമന്ന കാർ ഹമ്പിന് സമീപം എത്തിയപ്പോൾ ബ്രേക്കിട്ടു. പിന്നാലെ വന്ന മാരുതിക്കാർ ഹുണ്ടായി കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മാരുതിക്കാറിന്റെ മുൻഭാഗവും ഹുണ്ടായി കാറിന്റെ പിൻഭാഗവും തകർന്നു. ഹുണ്ടായി കാറിൽ മൂന്ന് യാത്രക്കാരും മാരുതിയിൽ ഒരു പുരുഷനും ഒരു സ്ത്രീയും ഉണ്ടായിരുന്നതായും യാത്രക്കാർക്ക് ഗുരുതര പരിക്കുകളില്ലാതെ രക്ഷപെട്ടതായും സമീപവാസികൾ പറഞ്ഞു.
കുമരകം റോഡിലെ ഹമ്പുകളിലെ മാഞ്ഞുപോയ വെള്ളവരകൾ വീണ്ടും വരക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച് ദീപിക ആഴ്ചകൾക്കുമുമ്പേ വാർത്ത നൽകിയിരുന്നു.